ഡല്‍ഹി: പാകിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ പെഷവാറില്‍ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 25കാരനായ രവീന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. മലേഷ്യയില്‍ താമസിക്കുന്ന ഇയാള്‍ ഷോപ്പിങ് ആവശ്യങ്ങള്‍ക്കായി പെഷവാറിലെത്തിയതായിരുന്നു.
മാധ്യമ പ്രവര്‍ത്തകനായ ഹര്‍മീത് സിങിന്‍റെ സഹോദരനാണ് ഇയാള്‍. അതേസമയം ഇയാളുടെ ഘാതകരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
എന്നാല്‍ ഗുരുനാനാക്കിന്‍റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെയുണ്ടായിരിക്കുന്ന സിഖ് യുവാവിന്‍റെ കൊലപാതകം പാകിസ്ഥാനിലെ സിഖ് സമൂഹത്തിനിടയില്‍ കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്.
Discussion about this post