ജെഎന്‍യു ക്യാമ്പസിനകത്ത് മുഖംമൂടി ധരിച്ചെത്തിയത് എബിവിപി അനുകൂലികളെന്ന
പ്രചരണത്തിനിടെ അക്രമത്തില്‍ പരിക്കേറ്റ ജെഎന്‍യു യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ഐഷാ ഘോഷ് അക്രമികളെ വഴികാട്ടുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മംുഖംമൂടി ധരിച്ച സംഘത്തെ ക്യാമ്പസിനകത്ത് വഴികാട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
മുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ഇതില്‍ സംഘത്തെ വഴികാട്ടുന്ന യുവതി ഐഷാ ഷോഷ് ആണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പീയൂഷ് മിശ്രയാണ് വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്.
വീഡിയൊവില്‍ നിരവധി പുരുഷന്മാരും സ്ത്രീകളും മുഖം മറച്ച് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതായി കാണാം. പരിക്കേറ്റ ദശ്യങ്ങളില്‍ ഐഷാ ഘോഷ് ധരിച്ചിരിക്കുന്ന അതേ വേഷം വീഡിയൊവില്‍ ഉള്ള യുവതിയും ധരിച്ചിട്ടുള്ളതായി വ്യക്തമാണ്.
Watch: @JNUSUofficial president Aishee Ghosh is seen with masked men inside JNU. pic.twitter.com/ok2jxiEHWU
— Piyush Mishra (@Piyush_mi) January 6, 2020
ഡല്‍ഹിയില്‍ സൂര്യാസ്തമയം വൈകുന്നേരം 5:37 നായിരുന്നുവെന്ന് വീഡിയോ അനലിസ്റ്റ് അഭിജിത് അയ്യര്‍മിത്ര ചൂണ്ടിക്കാട്ടി. വീഡിയോയില്‍ പകല്‍ വെളിച്ചമുണ്ടെന്ന് തോന്നുന്നു. മുഖംമൂടി ധരിച്ച ഗുണ്ടകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രതിരോധിക്കാന്‍ ഐഷെ ഘോഷ് ആളുകളോട് നിര്‍ദ്ദേശിക്കുകയല്ല, മറിച്ച് ആക്രമണത്തെ ഏകോപിപ്പിക്കുകയായിരുന്നു എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
https://twitter.com/Iyervval/status/1214058018280595457
എബിവിപി വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ നിന്ന് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി പറയുന്നുവെങ്കിലും ഞായറാഴ്ച ജെഎന്‍യുവില്‍ നടന്ന അക്രമത്തിന് ഒരു കോണ്‍ഗ്രസ് ബന്ധംഉണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതിയ സെമസ്റ്ററിലേക്ക് വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ അത് തടഞ്ഞ സമരക്കാരാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് ജെഎന്‍യു അധികൃതര്‍ പ്രസ്താവന ഇറക്കിയിരുന്നു.
Discussion about this post