കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെഎന്‍യുവില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും സുരേന്ദ്രന് ആരോപിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്. റജിസ്ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാർത്തയല്ല. ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാർത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ അക്രമം നടത്തുന്ന ദൃശ്യങ്ങൾ വാർത്തയേ അല്ല. ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ല. സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. മംഗലാപുരത്തും ലക്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കിൽ ജെ. എൻ. യുവിൽ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും.
https://www.facebook.com/KSurendranOfficial/posts/2727570470660905?__xts__%5B0%5D=68.ARBY-Dqg-cSjroFOdCzj1W27N4kV7ErwereQ-nMYUZ3wpPI9-UAVgNVb0cHHiKZNcZIaupXzxQ4SVjdVCk5ueCUTSZz3wYPduLzAF7ueGhpK_nIFin0sAqtdNe8JHj8B5UdW1sW-RVSeScNWReJ1mr6UZAUQZ39Hh6QEU0SOczNrGoy8WyZg5wK56AE3YhFoxyMeJ_BFgavriqyzFqi-ZK2uO3FA2Iu1zTJt_GWvIWW8tbq0Gwy6ftjb1sfVqkNLDNnNbJKTSplYDm2qDYDNJb9dvMQP8nHJYTDjZgbjRtmK9ha6YnGtI1iMsQItiyZDKv7H4E7KuBwB3dULAyEYiA&__tn__=-R
Discussion about this post