മറാത്ത സഖ്യത്തില്‍ വകുപ്പുകളുടെ വിഭജനത്തെ തുടര്‍ന്ന് അസംതൃപ്തി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,ഈ ഞായറാഴ്ച തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ഭരണവകുപ്പുകള്‍ വിഭജിച്ചു കൊടുത്തതിനെ തുടര്‍ന്നാണ് നിയമസഭാംഗങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി , കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.തങ്ങള്‍ ആഗ്രഹിച്ച വകുപ്പുകള്‍ കിട്ടാതെ വന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കാരണമെങ്കില്‍, ക്യാബിനറ്റില്‍ നിന്നും ഒഴിവാക്കിയതാണ് ശിവസേന നേതാക്കന്മാരെ ചൊടിപ്പിച്ചത്.എന്‍സിപിയില്‍, അവസാന നിമിഷം പോലും ആഗ്രഹിച്ച വകുപ്പുകള്‍ക്ക് വേണ്ടി വ്യക്തമായ പിടിവലി നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ വിപുലീകരിച്ച് ആറു ദിവസത്തിനകമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്റെ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.
കൃഷിവകുപ്പ് പോലെയുള്ള പ്രധാനപ്പെട്ട മേഖലകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെങ്കിലും കായികം, യുവജനക്ഷേമം പോലെയുള്ള പ്രാധാന്യം കുറഞ്ഞ വകുപ്പുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍, തങ്ങളാവശ്യപ്പെട്ട വകുപ്പുകള്‍ ലഭിക്കാത്തതിന് വകുപ്പുകള്‍ക്ക് വേണ്ടി കൂടിയാലോചന നടത്തിയ സംസ്ഥാന നേതൃത്വത്തെയാണ് പഴി ചാരുന്നത്.ഊര്‍ജ്ജ സംരക്ഷണവും, യഥാക്രമം, പിന്നോക്ക വിഭാഗ വികസന വകുപ്പും നല്‍കപ്പെട്ട നിതിന്‍ റാവത്ത്, വിജയ് വഡേറ്റിവര്‍ കൂടുതല്‍ പ്രധാനപ്പെട്ട വകുപ്പുകളാണ് ആവശ്യപ്പെട്ടിരുന്നത്. തനിക്ക് പൊതുമരാമത്ത് വകുപ്പ് ലഭിക്കണമെന്നായിരുന്നു നിതിന്‍ റാവത്തിന്റെ ആവശ്യമെങ്കിലും അദ്ദേഹത്തിന് ഊര്‍ജ്ജ സംരക്ഷണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്തുതന്നെയായാലും, നേതാക്കന്മാര്‍ ആരും തന്നെ തങ്ങളുടെ അസംതൃപ്തി തുറന്നു പ്രകടിപ്പിച്ചിട്ടില്ലെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ദിലീപ് വാല്‍സെ പാട്ടീല്‍, നവാബ് മാലിക്,ഛാഗന്‍ ഭുജ്ബാല്‍ എന്നിവരും കൂടുതല്‍ മികച്ച വകുപ്പുകളാവശ്യപ്പെട്ടിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.അതേസമയം, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന അജിത് പവാര്‍, ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ജയന്ത് പാട്ടീല്‍ എന്നിവര്‍ തങ്ങള്‍ക്കു ലഭിച്ച മേഖലകളില്‍ സംതൃപ്തരാണ്.എന്‍സിപി നേതാവ് അനില്‍ ദേശ്മുഖ് ആണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്.
ശിവസേനയുടെ നിയമസഭാംഗങ്ങളായ സുനില്‍ റാവത്ത്, ഭാസ്‌കര്‍ ജാദവ് എന്നിവര്‍ കാബിനറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പക്ഷേ, മറ്റൊരു ശിവസേന നിയമസഭാംഗമായ അബ്ദുല്‍ സത്താര്‍ അബ്ദുല്‍ നബി, ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.തീരുമാനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.








Discussion about this post