ന്യൂഡൽഹി : ബീഹാറിൽ നേടിയ വമ്പൻ ജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകരെ കാണാൻ എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകുന്നേരം ആറുമണിക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് ബീഹാറിൽ ഉണ്ടായതെന്ന് ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി അറിയിച്ചു.
വികസിത ബീഹാറിൽ വിശ്വസിക്കുന്ന ഓരോ ബീഹാറിയുടെയും വിജയമാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. “ജങ്കിൾ രാജും പ്രീണന രാഷ്ട്രീയവും പ്രയോഗിക്കുന്നവർക്ക്, അവർ എന്ത് വേഷം ധരിച്ചാലും, അത് മുതലെടുക്കാൻ അവസരം ലഭിക്കില്ല. പ്രകടന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾ ഇപ്പോൾ അവരുടെ ജനവിധി നൽകുന്നത്. നരേന്ദ്ര മോദിയെയും നിതീഷ് കുമാറിനെയും എല്ലാ എൻഡിഎ നേതാക്കളെയും പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. തങ്ങളുടെ അക്ഷീണമായ കഠിനാധ്വാനത്തിലൂടെ ഈ ഫലം യാഥാർത്ഥ്യമാക്കിയ ബൂത്ത് പ്രവർത്തകരെയും പാർട്ടി പ്രവർത്തകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു” എന്നും അമിത് ഷാ അറിയിച്ചു.









Discussion about this post