കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ശിശുദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു പരാമർശം. സംസ്ഥാനതല ശിശുദിനാചരണം പരിപാടിയാണ് നിശാഗന്ധിയിൽ സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജ് വേദിയിൽ ഇരിക്കവേ ആണ് വിജയലക്ഷ്മിയുടെ പരാമർശം.
കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണം. കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നത് നല്ലതാണെന്ന് വിജയലക്ഷ്മി പറഞ്ഞു.പിഞ്ചുഹൃദയത്തെ എല്ലാവരും ദേവാലയമായാണ് കാണുക. അവരുടെ കിളിക്കൊഞ്ചലുകൾ മണിനാദമായി വിചാരിക്കുക. അവർ ദൈവത്തിന്റെ മക്കളാണ്. സത്യത്തിൻ പ്രഭ തൂവുന്ന ദൈവങ്ങളാണ് കുട്ടികൾ. അവരെ നമുക്ക് ബഹുമാനിക്കാം. അവരുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കാം. ദൈവത്തോട് നന്ദി പറയുന്നു.’










Discussion about this post