ബീഹാർ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. കോൺഗ്രസിൻറെ പരാജയത്തിൽ ട്രോളുകൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞു കവിഞ്ഞു. രാഷ്ട്രീയ നീരീക്ഷകൻ ശ്രീജിത് പണിക്കരുടെ പോസ്റ്റും ശ്രദ്ധേയമാവുകയാണ് ഈ സാഹചര്യത്തിൽ.ഈ മനുഷ്യൻ എന്തൊരത്ഭുതമാണന്നാണ് ശ്രീജിത് പണിക്കർ രാഹുലിനെ സംബോധന ചെയ്യുന്നത്.. ആയിരക്കണക്കിനു കാതം കാൽനടയായി രാജ്യമാകെ നടക്കുന്നു. സാധാരണക്കാർക്കൊപ്പം ജലാശയങ്ങളിലേക്ക് ചാടി ഊർജ്ജസ്വലതയോടെ നീന്തുന്നു. അണികൾക്കൊപ്പം ആവേശത്തിര സൃഷ്ടിച്ച് പ്രചരണ വേളകളിൽ ആറാടുന്നു. അമ്പരപ്പിക്കുന്ന ചടുലതയോടെ മണിക്കൂറുകൾ നീളുന്ന പവർപോയിന്റ് പ്രസന്റേഷനുകൾ നടത്തുന്നു. വാക്ചാതുരിയുടെ പാരമ്യത്തിൽ ദീർഘനേരം പ്രവർത്തകർക്കു മുന്നിൽ മായാജാലം തീർക്കുന്നു. അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ്. രാഷ്ട്രീയമൊഴികെ മറ്റെന്തും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച ബഹുമുഖ പ്രതിഭ. ഭാരത് രത്ന മെറ്റീരിയൽ…
ഇന്ത്യാ സഖ്യത്തിന് 29 സീറ്റിൽ മാത്രമാണ് ലീഡ് കാണിക്കുന്നത്. ഇതിലാകട്ടെ കോൺഗ്രസ് പാടെ തകർന്ന് രണ്ട് സീറ്റിലാണ് ലീഡ്. 200ന് മുകളിൽ സീറ്റുകളിൽ എൻഡിഎ സഖ്യം വിജയത്തിലേക്ക് കുതിക്കുയാണ് . 207 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 95 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 84 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി. അതേസമയം, 2020ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആർജെഡി 25 സീറ്റിൽ ഒതുങ്ങി. എൻഡിഎക്ക് ഒപ്പമുള്ള എൽജെപി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്. ഇടതുകക്ഷികൾക്കും വലിയ തിരിച്ചടിയാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രകടനത്തിൽ പാടെ പിന്നിലായി. ഒരു മണ്ഡലത്തിലും ജൻ സുരാജ് മുന്നിലില്ല. സംസ്ഥാനത്തെങ്ങും എൻഡിഎ പ്രവർത്തകർ വിജയാഹ്ലാദം ആരംഭിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ഈ മനുഷ്യൻ എന്തൊരത്ഭുതമാണ്. ആയിരക്കണക്കിനു കാതം കാൽനടയായി രാജ്യമാകെ നടക്കുന്നു. സാധാരണക്കാർക്കൊപ്പം ജലാശയങ്ങളിലേക്ക് ചാടി ഊർജ്ജസ്വലതയോടെ നീന്തുന്നു. അണികൾക്കൊപ്പം ആവേശത്തിര സൃഷ്ടിച്ച് പ്രചരണ വേളകളിൽ ആറാടുന്നു. അമ്പരപ്പിക്കുന്ന ചടുലതയോടെ മണിക്കൂറുകൾ നീളുന്ന പവർപോയിന്റ് പ്രസന്റേഷനുകൾ നടത്തുന്നു. വാക്ചാതുരിയുടെ പാരമ്യത്തിൽ ദീർഘനേരം പ്രവർത്തകർക്കു മുന്നിൽ മായാജാലം തീർക്കുന്നു. അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ്. രാഷ്ട്രീയമൊഴികെ മറ്റെന്തും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച ബഹുമുഖ പ്രതിഭ. ഭാരത് രത്ന മെറ്റീരിയൽ…













Discussion about this post