ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സെഞ്ച്വറി നേട്ടത്തിനായി കാത്തിരിക്കുകയാണെന്ന് ബിജെപി ബിജെപി നേതാവ് അമിത് മാളവ്യ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതുവരെ 95 ഇലക്ഷനുകളിൽ ആണ് കോൺഗ്രസ് പാർട്ടി തോറ്റത്. തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് അവാർഡുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം അതെല്ലാം തൂത്തുവാരുമായിരുന്നുവെന്നും അമിത് മാളവ്യ സൂചിപ്പിച്ചു.
ബീഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തോൽവിയുമായി ബന്ധപ്പെട്ട് ബിജെപി എംപി സുധാൻഷു ത്രിവേദിയും സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. കവി കബീർ ദാസിന്റെ വരികൾ ഉദ്ധരിച്ച് കണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ” ബുരാ ജോ ദേഖാൻ മേം ചല, ബുരാ ന മില്യാ കോയി. ജോ മാൻ ഖോജ അപ്ന, തോ മുഝ്‌സെ ബുരാ ന കോയി (ഞാൻ തിന്മ അന്വേഷിച്ചപ്പോൾ, എനിക്ക് ഒന്നും ലഭിച്ചില്ല. പക്ഷേ എന്റെ സ്വന്തം ഹൃദയത്തിൽ തിരഞ്ഞപ്പോൾ, എന്നെക്കാൾ മോശമായ ആരെയും ഞാൻ കണ്ടെത്തിയില്ല),” എന്ന കബീർദാസിന്റെ വരികൾ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ശരിയായി ചേരുന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബീഹാർ തിരഞ്ഞെടുപ്പിന് അതിശക്തമായ പ്രചാരണങ്ങൾ ആയിരുന്നു രാഹുൽ ഗാന്ധി നടത്തിയിരുന്നത്. ബിജെപി ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരായി വോട്ട് ചോരി ആരോപണങ്ങൾ കൊണ്ടുവന്നതും, തിരഞ്ഞെടുപ്പിന് മുന്നോടിയായി 20 ജില്ലകളിലായി 16 ദിവസം നീണ്ടുനിന്ന വോട്ടർ അധികാർ യാത്രയും രാഹുൽ ഗാന്ധി നടത്തിയിരുന്നു. എന്നാൽ ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രാഹുൽ ഗാന്ധിയുടെ ഒരു പ്രകടനത്തിനും ബീഹാറി ജനത വില കൊടുത്തില്ല എന്നാണ് വ്യക്തമാക്കുന്നത്.









Discussion about this post