ബിഹാറിലെ വമ്പൻ വിജയം ആഘോഷമാക്കി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ. വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച എല്ലാ പ്രവർത്തകർക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജെരി നദ്ദ നന്ദി അറിയിച്ചു. ഇത് ട്രെൻഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയിൽ അചഞ്ചല വിശ്വാസം അർപ്പിച്ചു, ജംഗിൾ രാജിന് പകരം ജനം വികസനത്തെ പുൽകി. ജംഗിൾ രാജിന് നോ എൻട്രിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കുറച്ചു സീറ്റ് കുറഞ്ഞു പോയതിൽ ജനം നിരാശരായി. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും അചഞ്ചലമായ പിന്തുണ നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷത്തിന് കനത്ത മറുപടി നൽകി. രാജ്യ താത്പര്യത്തിന് ഒപ്പമാണ് ജനങ്ങൾ എന്ന് പഠിപ്പിച്ചു എന്നും ജെ പി നദ്ദ പറഞ്ഞു.









Discussion about this post