ഡല്‍ഹി: ജെഎൻയു സംഘർഷത്തില്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസ്. ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നാണ് കേസ്. ജെഎന്‍യു അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിച്ചെന്നും, ഓണ്‍ലൈന്‍ രജിസ്ട്രേഷന് തടസപ്പെടുത്തിയെന്നുമുള്ള പരാതികളുമുണ്ട്. ഇതെല്ലാമുള്പ്പെടുത്തിയാണ് 20 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post