ഡൽഹി: ജെഎന്‍യു-വില്‍ മുഖം മറച്ച് ആക്രമണം നടത്തിയവരുടെ മുഖം മൂടികള്‍ ഉടന്‍ അഴിഞ്ഞു വീഴുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികള്‍ ആരെന്ന കാര്യം ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ജെഎന്‍യു വിഷയത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഉടന്‍ വെളിപ്പെടുമെന്നും കേന്ദ്രമന്ത്രി കൂട്ടിചേര്‍ത്തു.
ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അന്വഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജാവ്ദേക്കര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post