കാളിയമ്പി
ഇന്നത്തെ , അതായത് 07/01/2020 ചൊവ്വാഴ്ചത്തെ ദ ടൈംസ് ദിനപ്പത്രമാണിത്. അതിലെ പ്രധാനമായ ലോക വാർത്തകളിൽ വന്ന വാർത്തയാണിത്.
“പോലീസ് നോക്കിനിൽക്കെ ആൾക്കൂട്ടം മുസ്ലിം വിദ്യാർത്ഥികളെ വേട്ടയാടി വീഴ്ത്തി ” എന്നാണ് തലക്കെട്ട്. അഥവാ ഇത് എവിടെ നടന്നതാണെന്ന് നിങ്ങൾ സംശയിക്കുന്നെങ്കിൽ സംശയിക്കണ്ട. ഇത് ഇന്ത്യയിൽ, ഡൽഹിയിൽ, ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇന്നലെ നടന്ന അടിയെ പറ്റിയാണ്.
അതെ നമ്മൾ വായിച്ചത് ശരിയാണ്. ‘മുസ്ലിം’ വിദ്യാർത്ഥികളെ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ശരിയാണ് ‘വേട്ടയാടി വീഴ്ത്തി’ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത് കണ്ണ് തിരുമ്മി നോക്കണ്ട. ജെ എൻ യൂ വിൽ ഇന്നലെ നടന്ന അന്തിച്ചർച്ച നടത്തി നാമെല്ലാം തൃപ്തിയടഞ്ഞ സംഭവത്തെപ്പറ്റിത്തന്നെയാണ് വാർത്ത.
ഇന്ത്യക്കകത്തെ ഓരോരോ സംഭവങ്ങളും നടക്കുമ്പോൾ ഒരു ആഗോള നെക്‌സസിന്റ കളി നിങ്ങൾ സംശയിച്ചിട്ടുണ്ടോ? ആരോ ചോദിച്ചിരുന്നല്ലോ ഏതോ ഒരു കടലാസ് ഹിന്ദു എന്ന് വെണ്ടക്ക നിരത്തിയ സംഘടന “ഉത്തരവാദിത്തം ഏറ്റെടുക്കാനായി” മാത്രം ഇന്നലെ എവിടന്ന് വന്നു എന്ന്. ഇപ്പൊ മനസ്സിലാവുന്നുണ്ടോ ഒന്നും വെറുതേയല്ലന്നത്?
ജെഎൻയുവിലെ ഇടതുപക്ഷ വിദ്യാർത്ഥികളും മറ്റുള്ളവരും തമ്മിൽ നടന്ന അടിയിൽ എത്ര മുസ്ലീം വിദ്യാർത്ഥികളെ വേട്ടയാടി വീഴ്ത്തി എന്നറിയില്ല. പക്ഷേ ഇന്ന് രാവിലെ രാഷ്ട്രത്തലവൻമാരും സിഇഒ മാരും വൻവ്യവസായ സംരഭകരും ഉൾപ്പെടെ വായിച്ച തലക്കെട്ട് അതാവും.
എന്നും ദ ടൈംസ് വായിക്കുമ്പോൾ ഗ്വാട്ടിമാലയിലെയും ആഫ്രിക്കയിലെയും ഒക്കെ വാർത്തകൾ ഞാൻ വിശ്വസിക്കാറുണ്ട്. ഈ വാർത്തയ്ക്കടിയിൽ കിടക്കുന്ന മറ്റ് വാർത്തകൾ പോലും ഞാൻ വിശ്വസിച്ചേക്കും. നാളെ ആരെങ്കിലും ദ ടൈംസിലെ വാർത്തയുടെ ലിങ്ക് എനിക്ക് തന്നാൽ അത് വിശ്വസിക്കില്ല എന്ന് ഞാൻ പറയില്ല. നൂറ് കൊല്ലം കഴിഞ്ഞ് നമ്മുടെ ചെറുമക്കൾ ചരിത്രമെഴുതുമ്പോൾ പ്രമാണമായി ഉപയോഗിക്കുക ദൃക്സാക്ഷിയായ അസോസിയേറ്റ് പ്രൊഫസർ ഇന്ദ്രാണി റോയ് ചൗധരിയുടെ ഫെയിസ് ബുക്ക് പോസ്റ്റല്ല. ടൈംസിലെ റിപ്പോർട്ടാണ്!
നോക്കുക. ഭാരതത്തിനെതിരെ നരേറ്റീവുകൾ ഉണ്ടാക്കുകയാണ്. ജാമിയ മിലിയയിൽ നിന്ന് കല്ലുകളും ബസ് കത്തിക്കലുമായി പ്രകോപനം പറന്നത് വെറുതെയല്ല. CAAയുടെ പേരിൽ ഇന്നാട്ടിലെ ഹൈന്ദവ സമൂഹത്തെ ഏലിയനെറ്റ് ചെയ്യുന്നതും വെറുതെയല്ല.
ശ്രദ്ധിക്കുക. സൂക്ഷിക്കുക. ശക്തരാവുക. ഈ മണ്ണ് മുറുകെപ്പിടിച്ച് സംരക്ഷിക്കുക. ഏത് വിധേന്നെയും ഇത് ഒലിപ്പിക്കാൻ ലോകം മുഴുവനും പ്രളയമായി വന്നേക്കാം.













Discussion about this post