ഡല്‍ഹി: വിഘടനവാദ മുദ്രാവാക്യങ്ങങ്ങളുള്ള 30 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്തുവെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കാന്‍ സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ശരദ് എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുള്ള കറന്‍സി നോട്ടുകളുടെ ചിത്രം കശ്മീര്‍ ഗ്രാഫിറ്റി എന്ന വിഘടനവാദി സംഘം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതായാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ”രാജ്യദ്രോഹവും ഇന്ത്യാ വിരുദ്ധ” മുദ്രാവാക്യങ്ങളുമായി കറന്‍സി വികലമാക്കിയതെന്ന് പരാതിക്കാരനായ സതീഷ് ഭരദ്വാജ് പറഞ്ഞു. സംഘം ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഭരദ്വാജ് കോടതിയെ അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ ജമ്മു ബ്രാഞ്ചിലാണ് കറന്‍സി നോട്ടുകള്‍ കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.”ഇത് ദേശീയ താല്‍പ്പര്യമുള്ള വിഷയമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ ഔപചാരിക നോട്ടീസ് നല്‍കണമോ എന്ന് കോടതി ചോദിച്ചപ്പോള്‍, ഹര്‍ജിയില്‍ ഭരദ്വാജ് ഉന്നയിച്ച ആരോപണങ്ങള്‍ ആദ്യം പരിശോധിക്കട്ടെ മേത്ത മറുപടി നല്‍കി.
Discussion about this post