പശ്ചിമബംഗാളില്‍ രണ്ട് പുതിയ ജില്ലകള്‍ക്കു കൂടി രൂപം കൊടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.സുന്ദര്‍ബന്‍സ്, ബസിര്‍ഹാത് എന്നീ പ്രദേശങ്ങളെയായിരിക്കും പുതിയ ജില്ലകളായി പ്രഖ്യാപിക്കുക. ഇപ്പോള്‍ നിലവില്‍ പശ്ചിമബംഗാളില്‍ 23 ജില്ലകളാണുള്ളത്.
ഉത്തര പര്‍ഘാന 24 ജില്ലയുടെ ഭാഗമായ ബസിര്‍ഹാത്, ഉത്തര, ദക്ഷിണ പര്‍ഘാനകളിലായി പരന്നുകിടക്കുന്ന സുന്ദര്‍ബന്‍, എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി വളരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.പുതിയ രണ്ട് ജില്ലകളുടെ രൂപീകരണത്തോടെ ജനങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു. നിലവില്‍ ഇവ രണ്ടും പോലീസ് ജില്ലകളാണ്.
സുന്ദര്‍ബന്‍സില്‍ 540 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നുണ്ടെന്നും മമത ബാനര്‍ജി വെളിപ്പെടുത്തി. 10,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതമായ കണ്ടല്‍ കാടുകള്‍ ഉള്ള സുന്ദര്‍ബന്‍സ് ലോകത്തിലെ ഏറ്റവും വലിയ അഴിമുഖമാണ്. ജൈവ വൈവിധ്യത്താല്‍ സമൃദ്ധമായ സുന്ദര്‍ബന്‍സ് യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്








Discussion about this post