ഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതു പണിമുടക്ക് രാജ്യത്തെ നിശ്ചലമാക്കുമെന്ന അവകാശഴാദം ഇത്തവണയും പൊളിഞ്ഞു. കേരളത്തില്‍ മാത്രമാണ് പണിമുടക്ക് ബന്ദായി മാറിയത്. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ ശക്ത നിലപാട് എടുക്കുന്ന ബംഗാളില്‍ പണിമുടക്ക് ഭാഗികമായിരുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്ന ആസമിലും പണിമുടക്ക് ചെറിയ പ്രതികരണമുളവാക്കി. അതേസമയം മറ്റിടങ്ങളില്‍ പണിമുടക്ക് ചലനം ഉണ്ടാക്കിയില്ല.
ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍ പണിമുടക്കില്‍ പങ്കെടുത്തതായാണ് ട്രെയ്ഡ് യൂണിയനുകളുടെ അവകാശവാദം. എന്നാല്‍ കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ ഒഴികെ ഒരിടത്തം പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീവണ്ടി ഗതാഗതം, വൈദ്യുതി ഉത്പാദനം, റിഫൈനറികള്‍ എന്നിവയയെ എവിടെയും പണിമുടക്ക് ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ല. മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിച്ചു.
ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പലയിടത്തും തടസപ്പെടുത്തി. കേരളത്തില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. പണിമുടക്ക് അനുകൂലികള്‍ പലയിടത്തും വാഹനം തടഞ്ഞു. കടകള്‍ അടപ്പിച്ചു. പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് ഗതാഗതം പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. പിന്നീട് പൊലീസ് എത്തി ഇവരെ നീക്കം ചെയ്തു. കൊല്‍ക്കത്തില്‍ സര്‍ക്കാര്‍ ബസുകള്‍ ഓടിയെങ്കിലും സ്വകാര്യ ബസുകള്‍ വളരെ കുറച്ചുമാത്രമാണ് സര്‍വീസ് നടത്തിയത്. മെട്രൊയെയും പണിമുടക്ക് ബാധിച്ചില്ല. സര്‍ക്കാര്‍ ജീവനക്കാരോട് ജോലിക്ക് ഹാജരാകാന്‍ മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post