ലഖ്നൗ: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍മാരെ വിട്ടുനല്‍കുമെന്ന് ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ്. ജനുവരി 22ന് രാവിലെ 7 മണിക്കാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുക. പ്രതികളെ തൂക്കിലേറ്റുന്നതിന് ആരാച്ചാരെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയിലധികൃതര്‍ യുപി ജയില്‍ ഡിജിപിക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരാച്ചാരെ വിട്ടുനല്‍കാന്‍ തീരുമാനമായത്.
കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് ഈ മാസം 22ന് നടപ്പിലാക്കുക.
2016 ഡിസംബര്‍ ഒന്‍പതിന് രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞത്. പിന്നീട് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസിലെ പ്രതിയായ രാംസിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015-ല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയിരുന്നു.
Discussion about this post