കോഴിക്കോട്: മുൻഡിജിപി ടി പി സെന്‍കുമാറിനെതിരെ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി ഐപിഎസ് നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് ഡിജിപി ആയത്. അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ പാവാട അലക്ക് പരിശീലനത്തിലായിരുന്നുവെന്നും അദ്ദേഹം ചെന്നിത്തലയെ പരിഹസിച്ചു.
നല്ല അലക്കുകാര്‍ വേറെ ഇല്ലാത്തത് കൊണ്ട് താങ്കള്‍ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യന്‍ ഇല്ലാത്തത് കൊണ്ട് സെന്‍കുമാര്‍ ഡിജിപിയുമായി എന്ന് പ്രകാശ് ബാബു കുറ്റപ്പെടുത്തി. നേരത്തെ സെന്‍കുമാറിനെതിരെ ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് യുവമോര്‍ച്ചാ അധ്യക്ഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പിതൃശൂന്യതയെ നിന്റെ പേരോ രമേശ് ചെന്നിത്തല …
സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി.ആയത്. സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി IPS നേടി നിരവധി വർഷം പോലീസിൽ മികവ് തെളിയിച്ച ശേഷമാണ് DGP ആയത്. അദ്ദേഹം സിവിൽ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോൾ താങ്കൾ അലക്ക് പരിശീലനത്തിലായിരുന്നു. നല്ല അലക്കുകാർ വേറെ ഇല്ലാത്തത് കൊണ്ട് താങ്കൾ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യൻ ഇല്ലാത്തത് കൊണ്ട് സെൻകുമാർ DGP യുമായി.’ചക്കയാണേൽ ചുഴിഞ്ഞു നോക്കാം’, സെൻകുമാറിനെ ഡിജിപിയാക്കിയത് താൻ ചെയ്ത മഹാ അപരാധമെന്ന് പറയാൻ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല DGP യുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെൻകുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി സെൻകുമാറിനെ ഡിജിപി ആക്കിയതിൽ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും..
പിന്നെ ഒറ്റ തന്ത അവകാശപ്പെടുന്നവർ നിലപാട് പറയുമ്പോൾ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവർക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവിൽ ലഭിച്ചുകൊള്ളും…
https://www.facebook.com/Adv.prakashbabu/photos/a.672097819579581/2623363221119688/?type=3&__xts__%5B0%5D=68.ARC1FjcrZUkC2wKHE01iprG9vGCuZjFIwTpWSyxlzix6bE-nwSNdKRg2iUhOynAc3NMBMn_BVeJWlhvJVMsuP-R5jtfpTPjbUDCK0R5kjeMYwb4mQLuzqqE4hqdHqf4Lp-UJrGqHJjuEuOvOqqESCfmpYdXEZC82y5Vnqt8X5lxtaFxkBqWRXYhfQTA2wDNKAWiOhV4UhuH3b4_VB3V3aBXX5II91RWpBLq9EiVgYcKDq_BjcwYKhhQAgZmj8zigm2okWz2iH-yNYCPQ5FwFJ3WBX8KcTzBRdq-ruCbBKxhOVV-PR9Wj5IXV4w26G0TBqSGXXw8ds_2Zqcc0PDvfBpX78g&__tn__=-R
Discussion about this post