ആലപ്പുഴ: നോബേല്‍ സമ്മാനജേതാവിനെ ആലപ്പുഴ കൈനകരിയില്‍ തടഞ്ഞു വച്ച അക്രമികള്‍ സിഐടിയു പ്രവര്‍ത്തകരെന്ന് തെളിഞ്ഞു. നോബേല്‍ സമ്മാന ജേതാവ് ലെവിറ്റിനെ തടഞ്ഞുവെച്ച കേസില്‍ നാല് പേര് അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ സിപിഎം തൊഴിലാളി സംഘടനയായ സിബഐടിയു പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു. നോബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലൈവിറ്റിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ക്ക് സിപിഎം ചുമതലയുണ്ട്. രണ്ട് പേര് സിപിഎം പ്രവര്‍ത്തകരാണ്. അറസ്റ്റിലായ ജോളി ബ്രാഞ്ച് സെക്രട്ടറിയാണ്, സാബു മുന്‍ ബ്രാഞ്ച് സെക്രട്ടിയാണ്, അജി കുമാറുംയും സുധീറും സിപിഎം പ്രവര്‍ത്തകരാണ് എന്നും വ്യക്തമായിട്ടുണ്ട്. മത്സ്യത്തൊഴിലാളി യൂണിയന് കണ്‍വീനറാണ് സുധീര്‍, കര്‍ഷക തൊഴിലാളി യൂണിയന്റെ ചുമതലയുള്ള നേതാവാണ് അജി കുമാര്‍.
പരാതിയില്ലെന്ന് ലെവിറ്റ് വ്യക്തമാക്കിയിരുന്നു. വാര്‍ത്താ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ മാപ്പ് പറയേണ്ട സാഹചര്യവും ഉണ്ടായി.
Discussion about this post