മുംബൈയ്ക്ക് പിന്നാലെ മൈസൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലും ആസാദ് കശ്!മീര്‍ എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്.വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബുധനാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ പരിപാടിയ്ക്കിടെയാണ് രാജ്യവിരുദ്ധമായ പോസ്റ്ററുകള്‍ ഉയര്‍ന്നുവെന്നാണ് ആരോപണം.
മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ രാഷ്ട്ര താല്പര്യ വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിയതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.പരിപാടിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നു വ്യക്തമാക്കിയ പോലീസ് കമ്മീഷ്ണര്‍, സംഭവം റെക്കോര്‍ഡ് ചെയ്ത മീഡിയകളോട് വീഡിയോ ദൃശ്യങ്ങളാവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച കാലത്തും മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെമ്പാടും ആസാദി മുദ്രാവാക്യങ്ങള്‍ അലയടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങളുടെ സംശയങ്ങളെയും ആശങ്കകളെയും മുന്നില്‍ നിര്‍ത്തി അണിയറയില്‍ രാജ്യവിരുദ്ധ ശക്തികളും വിഘടനവാദികളും നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ട്. നേരത്തെ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യാ പരിസരത്ത് നടന്ന പ്രതിഷേധത്തിനിടെ കശ്മീര്‍ ആസാദ് പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. വലിയ പ്രതിഷേധമാണ് ഇതില്‍ ഉയര്‍ന്നിരുന്നത്.









Discussion about this post