രാജ്യം ഉറ്റുനോക്കുന്ന കേസില്‍, തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച് ശിക്ഷയില്‍ നിന്നൊഴിവാക്കാനുള്ള ശ്രമവുമായി നിര്‍ഭയ കേസിലെ പ്രതി.നിര്‍ഭയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കാനിരിക്കെയാണ് പ്രതികളിലൊരാള്‍ ബുധനാഴ്ച തിരുത്തല്‍ ഹര്‍ജി ഹര്‍ജി സമര്‍പ്പിച്ചത്. ഇതും തള്ളിക്കഴിഞ്ഞാല്‍ പിന്നെ പ്രസിഡന്റിന് മുന്നില്‍ ദയാ ഹര്‍ജി സമര്‍പ്പിക്കലാണ് പ്രതികളുടെ മുന്നിലവശേഷിക്കുന്ന അവസാന മാര്‍ഗം.
ഇരുപത്തിമൂന്നു വയസുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ 16 ഡിസംബര്‍ രണ്ടായിരത്തി പന്ത്രണ്ടിനാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സിനുള്ളില്‍ വച്ച് ആറു പേരടങ്ങുന്ന പ്രതികള്‍ മാനഭംഗപ്പെടുത്തിയത്. അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച സംഭവത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധമാളിപ്പടര്‍ന്നിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന്,പ്രതികളിരൊരാളായ അക്ഷയ് സിങ്ങിന്റെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ സമയം,നിയമം അനുശാസിക്കുന്ന അവസാന രക്ഷാമാര്‍ഗവും പ്രയോജനപ്പെടുത്താന്‍ പ്രതികള്‍ക്കവസരമുണ്ടെന്നും ,അതുവരെ അവരെ ശിക്ഷിക്കാന്‍ ജയില്‍ അധികൃതര്‍ക്കവകാശമില്ലെന്നും പ്രതിഭാഗം വക്കീലായ എ.പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.









Discussion about this post