തൊടുപുഴ: യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. തൊടുപുഴ അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്.
ഇയാള്‍ ഒളിവിലാണെന്ന് പോലിസ് പറയുന്നു. സിദ്ധിഖിന്റെ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.വിവാഹിതയായ മകളെ കാണാനായി എത്തിയ സിയാദിനെ പിതാവ് തടയുകയായിരുന്നു.












Discussion about this post