മലപ്പുറത്ത് കാറില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ ഡോക്ടര്‍മാരെ സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി പണം തട്ടി. കൊളത്തൂരിനടുത്ത് എരുമത്തടത്താണ് സംഭവം.
ഡോക്ടര്‍മാരെ തടഞ്ഞ് നിര്‍ത്തിയ സംഘം ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി . പിന്നീട് ഡോക്ടര്‍മാരിലൊരാളുടെ കയ്യിലുണ്ടായ എടിഎം കാര്‍ഡ് കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ കരസ്ഥമാക്കി. തുടര്‍ന്ന് എടിഎമ്മില്‍ നിന്ന് 20000 രൂപയും പിന്‍വലിച്ചു. പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി
രണ്ട് ദിവസം മുമ്പാണ് സംഭവം. സദാചാര ആക്രമണമാണെന്നാണ് സൂചന. അക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പോലിസ് പിടിയിലായിട്ടുണ്ട്. നജിം, മുഹസിന്‍, അബ്ദുള്‍ ഗഫൂര്‍, മുനീര്‍ സതീഷ് എന്നിങ്ങനെ അഞ്ച് പേരാണ് അറസ്റ്റിലായത്. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.













Discussion about this post