ഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ അക്രമം നടത്തിയത് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡല്‍ഹി പൊലീസ്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെതെന്ന പേരില്‍ പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഐഷി ഘോഷിന്റെയും മറ്റ് വിദ്യാര്‍ഥി നേതാക്കളുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ഒമ്പത് പേരാണ് അക്രമസംഭവങ്ങളില്‍ പ്രതികളെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂം നശിപ്പിച്ചതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും അതിനാല്‍ മറ്റ് വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചും അന്വേഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡല്‍ഹി ഡി.സി.പി ജോയ് ട്രിക്കി പറഞ്ഞു.
പെരിയാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം അക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍വര്‍ റൂമില്‍ അക്രമം നടത്തിയതും ഇടതു പ്രവര്‍ത്തകരാണെന്ന് ഡല്‍ഹി പൊലീസ് പിആര്‍ഒ ജോയി ട്രിക്കി പറഞ്ഞു.
വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ്, എം.എ കൊറിയന്‍ വിദ്യാര്‍ഥി വികാസ് പട്ടേല്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി പങ്കജ് മിശ്ര, മുന്‍ വിദ്യാര്‍ഥി ചുന്‍ചുന്‍ കുമാര്‍, ഗവേഷക വിദ്യാര്‍ഥി യോഗേന്ദ്ര ഭരദ്വാജ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി ഡോലന്‍ സാമന്ത, സുചേത തലൂദ്കര്‍, ലാംഗ്വേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിലെ പ്രിയ രഞ്ജന്‍, വാസ്കര്‍ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തത്.
Dr. Joy Tirkey, DCP/Crime, Delhi Police on #JNUViolence: No suspect has been detained till now, but we will begin to interrogate the suspects soon. pic.twitter.com/WtpqVvx1nb
— ANI (@ANI) January 10, 2020
Discussion about this post