ഇറാൻ-യുഎസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇറാനു മേൽ ഉപരോധങ്ങളും വിലക്കുകളും ഏർപ്പെടുത്തി അമേരിക്ക. ഇറാന്റെ നിർമ്മാണ, ഖനന,വസ്ത്ര മേഖലകൾക്കു മേലെയാണ് അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. ജനുവരി എട്ടിന് ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്ന എട്ടോളം ഉയർന്ന ഇറാനി ഉദ്യോഗസ്ഥർക്കും അമേരിക്ക പ്രവേശനം നിഷേധിച്ചിട്ടുണ്ട്.യുഎസ് ഡോളർ, സ്വർണ്ണം, മറ്റു വിലപിടിപ്പുള്ള ലോഹങ്ങൾ, എന്നിവ ഇറാൻ വിപണനം ചെയ്യുന്നതും അമേരിക്ക ഉപരോധിച്ചു. അതേസമയം, ഉപരോധം ഏർപ്പെടുത്തുന്നത് അമേരിക്കയുടെ സ്ഥിരം നടപടിയാണെന്നും, ഇറാനുമേൽ യാതൊരുവിധ സാമ്പത്തിക ആഘാതങ്ങളും സൃഷ്ടിക്കാൻ കഴിയാത്ത ഇത്തരം നടപടികൾ കൊണ്ടൊന്നും ഒരടി പോലും ഇറാൻ പുറകോട്ടു പോകില്ലെന്നും ഇറാൻ സൈനിക മേധാവിയായ മുഹ്സിൻ റിസായി പ്രഖ്യാപിച്ചു.
Discussion about this post