ഡൽഹി: മുസ്ലീം വിഭാഗത്തിൽ ആയതിനാലും കേരളത്തിൽ നിന്നുള്ളയാളായതിനാലും വിമാനയാത്രയിൽ ദേഹപരിശോധനയ്‌ക്കും ചോദ്യംചെയ്യലുകൾക്കും വിധേയനാകേണ്ടിവന്നെന്ന് യാത്രക്കാരൻ വെളിപ്പെടുത്തിയെന്ന ദേശാഭിമാനിയുടെ വ്യാജവാർത്തയെ പൊളിച്ചടുക്കി സോഷ്യൽമീഡിയ.
ഷാർജയിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്ത പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിക്കാണ് മുസ്ലീം ആയതിനാലും കേരളത്തിൽ നിന്നുള്ളയാളായതിനാലും ചോദ്യം ചെയ്യലിനും ദേഹപരിശോധനയ്‌ക്കും വിധേയനാകേണ്ടിവന്നതെന്നും ആണ് ദേശാഭിമാനി വാർത്തയിലൂടെയുള്ള പ്രചരണം.
ഈ മാസം രണ്ടിന് രാത്രി ഷാർജയിൽ നിന്ന് കയറിയ അദ്ദേഹം പുലർച്ചെ 3 മണിക്ക് ജയ്പൂരിലെത്തി. അവിടെ എയർപോർട്ടിൽ വച്ച് ബാഗേജിൽ മുസ്ലീം എന്ന് അടയാളപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് ദേശാഭിമാനി വാർത്തയിൽ നൽകിയത്. എന്നാൽ ഷാർജയിൽ നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റിൽ എങ്ങനെയാണ് ജയ്‌പൂരിലുള്ള ഇമിഗ്രേഷൻ നടപടികൾ ഉണ്ടാകുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാർകോഡ് ടാഗിലുള്ള 161 G9 എന്ന ഫ്ലൈറ്റ് കോഡിൽ നിന്ന് ഇയാൾ യാത്ര ചെയ്തത് ഷാർജയിൽ നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റിലാണെന്ന് വ്യക്തമായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംഘർഷം വർദ്ധിച്ചു വരുന്ന അവസരത്തിൽ മുസ്ലീം സമുദായത്തിനെതിരെ കേന്ദ്ര സർക്കാർ സമീപനങ്ങൾ കർശനമാക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതും, ദേശാഭിമാനിയുടേതും .രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് വർഗീയത പ്രചരിപ്പിക്കാനുള്ള ദേശാഭിമാനിയുടെ ഈ നീക്കത്തെയാണ് സോഷ്യൽ മീഡിയ പൊളിച്ചത്.
ഒന്ന് ഗൂഗിൾ ചെയ്താൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾക്കുള്ളു . ബാർകോഡ് ടാഗിലുള്ള 161 G9 എന്നത് ഫ്ലൈറ്റ് കോഡ് അല്ലെ ..?? അത് ചെക്ക് ചെയ്താൽ മനസ്സിലാവും ഷാർജയിൽ നിന്നും ധമാമിലേക്കുള്ള ഫ്ലൈട് ആണത് . അതെലെങ്ങനെയാണ് ജയ്‌പൂരിലുള്ള എമിഗ്രെഷൻ നടപടി ആകുന്നതു …?? അത്ലെങ്ങനെയാണ് ജയ്‌പൂരിൽ #മുസ്ലിം എന്ന് സ്റ്റാമ്പ് ചെയ്യുന്നത് ..?? സോഷ്യൽമീഡിയ ചോദിക്കുന്നു.
സംഭവത്തിൽ വിദേശകാര്യ മന്ത്രാലയവും കേന്ദ്രത്തിലെ ബിജെപി സർക്കാരും വിശദീകരിക്കണം നൽകണമെന്നും ഉത്തരവാദികളായ അധികാരികൾക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വിജുകൃഷ്‌ണൻ അടക്കമുള്ളവർ രംഗത്തെത്തിയതിനു പിന്നാലെയാണ് വാർത്ത വ്യാജമാണെന്ന് സോഷ്യൽമീഡിയ വ്യക്തമാക്കിയത്.
https://www.facebook.com/keezhathil.gopinathan/posts/507134389914806
Discussion about this post