ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരൻ നവീദ് ബാബുവിനൊപ്പം ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈഎസ്പി ദേവിന്ദര്‍ സിംഗ് ആണ് പിടിയിലായത് രണ്ട് തീവ്രവാദികള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോകവേ ജമ്മു-ശ്രീനഗര്‍ ഹൈവേയിലൂടെ യാത്ര ചെയ്യവേ കുല്‍ഗാമിലെ വാന്‍പോയില്‍ വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 11 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരനാണ് നവീദ് ബാബു. നവീദ് ബാബുവിന്റെ ഓരോ നീക്കവും കൃത്യതയോടെ നിരീക്ഷിച്ചാണ് അന്വേഷണസംഘം ദേവിന്ദര്‍ സിംഗിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post