ഡല്‍ഹി: പോക്സോ കേസുകളില്‍ ഹാജരാകാന്‍ എക്സ്ക്ലൂസീവ് പ്രോസിക്യൂട്ടര്‍മാരെ തന്നെ നിയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.
മാത്രമല്ല പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കുട്ടികളായ ഇരകളേയും സാക്ഷികളേയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നിര്‍ബന്ധമായി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇങ്ങനെ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുന്നവര്‍ക്ക് നിയമത്തില്‍ മാത്രമല്ല കുട്ടികളുടെ മനഃശാസ്ത്രം, പെരുമാറ്റം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലും പരിശീലനം നല്‍കണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പോയി പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഒരു ടീമിനെ തയ്യാറാക്കണമെന്നും കോടതി നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സംസ്ഥാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശം നൽകി.
Discussion about this post