വൻനാശം വിതച്ചു പടർന്നു പിടിച്ച കാട്ടുതീയെ അതിജീവിച്ച മൃഗങ്ങൾക്ക് ആഹാരമെത്തിച്ച് ഓസ്‌ട്രേലിയൻ സർക്കാർ.പ്രധാനമായും, ഓസ്‌ട്രേലിയൻ റോക്ക് വാല്ലബി എന്നറിയപ്പെടുന്ന കങ്കാരുവിന്റെ ഇനത്തിൽ പെട്ട സഞ്ചിമൃഗങ്ങളെ അതിജീവനത്തിനു സഹായിക്കാനുള്ള പദ്ധതിയാണിത്.വംശനാശ ഭീഷണി നേരിടുന്ന ഓസ്‌ട്രേലിയൻ റോക്ക് വാല്ലബികളും മറ്റു മുയൽവർഗങ്ങളിൽപ്പെട്ട ജീവികളും കാരറ്റുകളും മധുരക്കിഴങ്ങുകളുമാണ് പ്രധാനമായും ആഹാരമാക്കുന്നത്.
സന്നദ്ധപ്രവർത്തകർ , കാട്ടുതീ ബാധിച്ച പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ വഴി കാരറ്റുകൾ താഴോട്ട് വിതറി അവശേഷിച്ച മൃഗങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ചിത്രങ്ങൾ ഓസ്‌ട്രേലിയൻ ഉന്നത ഉദ്യോഗസ്ഥർ പുറത്തു വിട്ടു.













Discussion about this post