ബംഗളൂരു: കേരളത്തിലെ ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടകത്തില്‍ അറസ്റ്റ് ചെയ്തു. കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്‌ലുപ്പേട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരു മൗലവിയെയടക്കം രണ്ട് പേരെ ഞങ്ങള്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക പോലീസ് ഭീകരവിരുദ്ധസേനയിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാദ്ധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല








Discussion about this post