രാജ്യത്തെ സര്‍വകലാശാലകളിലും പഠനകേന്ദ്രങ്ങളിലും ഇടതുപക്ഷ വൈതാളികരുടെ ചതിയാണ് നടക്കുന്നതെന്ന് ഇരുനൂറോളം പ്രൊഫസര്‍മാരും പണ്ഡിതരും ഗവേഷകരും ചേര്‍ന്ന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ വളരെച്ചെറിയ ഒരു കൂട്ടം രാജ്യത്തെ സര്‍വകലാശാലകളെ അരക്ഷിതാവസ്ഥയിലേക്ക് നയിയ്ക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ തീവ്ര ഇടതുപക്ഷ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കാണുന്നത് ഞെട്ടിയ്ക്കുന്നതാണ്. ഈയിടെ സര്‍വകലാശാലാ വളപ്പുകളില്‍, ജെ എന്‍ യു, ജാമിയ, അലിഗഡ്, ജദവ്പൂര്‍ എന്നിവിടങ്ങളിലെല്ലാമുള്ള, സര്‍വകലാശാലകളിലെ പഠനത്തിനായുള്ള അന്തരീക്ഷം ഇടതുപക്ഷ വൈതാളികരുടെ ചതി മൂലം ഇല്ലാതായിരിയ്ക്കുകയാണെന്ന് കത്തില്‍ പണ്ഡിത സമൂഹം അഭിപ്രായപ്പെട്ടു.
ഹരിസിംഗ് ഗൌര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ പി തിവാരി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് സൌത്ത് ബീഹാര്‍ വൈസ് ചാന്‍സലര്‍ എച് സി എസ് റാ!ാതോഡ്, സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീരിഷ് കുല്‍ക്കര്‍ണി എന്നിവരുള്‍പ്പെടെയുള്ള പണ്ഡിതരാണ് ഈ കത്തില്‍ ഒപ്പുവച്ചിരിയ്ക്കുന്നത്.
ഇടതുപക്ഷക്കാര്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ച നിയമവിരുദ്ധ വിലക്കുകള്‍ കാരണം സര്‍വകലാശാലകളില്‍ ചര്‍ച്ചകള്‍ പോലും സ്വതന്ത്രമായി നടത്താനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇത് അതീവഗുരുതരമാണെന്നും കത്തില്‍ പറയുന്നു. ഇടതുപക്ഷക്കാരെ അനുകൂലിക്കാത്തവരെ നിരന്തരമായി പലരീതിയില്‍ ലക്ഷം വച്ച് ശല്യപ്പെടുത്തുകയും ആക്രമണങ്ങളഴിച്ചുവിടുകയുമാണ്.
ഈ പ്രത്യേക സംഘങ്ങളുടേതല്ലാത്ത ഒരു വാദങ്ങളും പറയാന്‍ പോലും സമ്മതിക്കാത്തക്ക നിലയില്‍ ജനാധിപത്യവിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിയ്ക്കുന്നത്. രാജ്യത്തെ സകല ജനാധിപത്യശക്തികളും ഈ ഇടതുപക്ഷ കാടത്തത്തിനെതിരേ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിയ്ക്കുന്നതെന്നും
കത്തില്‍ പറയുന്നു.
Discussion about this post