ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥിപോലീസ് സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച ജാമിയ മിലിയ സര്‍വകലാശാലയിലെത്തും.ഡിസംബര്‍ പതിനഞ്ചിന് ജാമിയ മിലിയ സര്‍വകലാശാലയിലും പരിസരപ്രദേശങ്ങളിലും പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അക്രമാസക്തമായിരുന്നു. പ്രക്ഷോഭകാരികള്‍ നിരവധി ബസ്സുകള്‍ക്ക് തീവെക്കുകയും, പൊതുമുതല്‍ നശിപ്പിച്ചു വമ്പിച്ച നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലയിലെത്തിയ ഡല്‍ഹി പൊലീസ്, പ്രക്ഷോഭകാരികള്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്നുണ്ടായ പരാതികള്‍ അന്വേഷിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍വ്വകലാശാലയിലെത്തുന്നത്.










