കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പ്രതികരണവുമായി ബിജെപി വക്താവ് സാംബിത് പത്ര.
‘കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന പെരുമാറ്റത്തിന് അവര്‍ക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനാണ് തോന്നിക്കുന്നത്. കോണ്‍ഗ്രസ് മിടുക്കരാണ്, ഇന്ത്യയെ അക്രമിക്കാനും, പാകിസ്ഥാനെ പിന്തുണയ്ക്കാനും’, സാംബിത് പത്ര വിമര്‍ശിച്ചു. പാകിസ്ഥാന് ഓക്സിജന്‍ നല്കി ഇന്ത്യയെ അക്രമിക്കുന്നതിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയിരിക്കുന്നു. അയല്‍രാജ്യത്തെ പ്രതിരോധിക്കുന്ന ചരിത്രമാണ് പ്രതിപക്ഷ പാര്‍ട്ടിക്കുള്ളതെന്നും പത്ര ആരോപിച്ചു.
‘കോണ്‍ഗ്രസിന്റെ ഈ പെരുമാറ്റത്തിന് ജനാധിപത്യപരമായ സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കണം. ദിവസേന പാകിസ്ഥാനെ സുഖിപ്പിക്കുകയാണ് അവര്‍’, അമ്മയെ തന്നെ വിഴുങ്ങുന്ന പെരുമ്ബാമ്ബിനോടാണ് കോണ്‍ഗ്രസിനെ പത്ര ഉപമിച്ചത്. ജമ്മു കശ്മീര്‍ പോലീസ് ഡിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായതിന് ശേഷമാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ സംശയം ഉന്നയിച്ച് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നത്.
ഭീകരവാദത്തില്‍ മതപരമായ രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്. ഹൈന്ദവ ഭീകരവാദത്തെക്കുറിച്ച് അവര്‍ പറഞ്ഞ വാക്കുകളും നമുക്കറിയാം, പത്ര പറഞ്ഞു.
Discussion about this post