ഡല്‍ഹി: മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം.,ഗാന്ധിജിയ്ക്കെതിരെയും സിഭാഷ് ചന്ദ്ര ബോസിനെതിരെയും കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി കട്ജുവിനെതിരെ പരാമര്‍ശം നടത്തിയത്.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയവര്‍ അതിന്റെ പ്രത്യാഘാതം കൂടി നേരിടാന്‍ തയ്യാറാവേണ്ടി വരുമെന്നായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം.
അതേസമയം, ജസ്റ്റീസ് കട്ജുവിന്റെ ഹര്‍ജിയില്‍ തീര്‍പ്പ് കല്പിക്കുന്നതിനായി കോടതി മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്.നരിമാന്, അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി എന്നിവരുടെ സഹായം തേടി. നേതാക്കളെ വിമര്‍ശിച്ച കട്ജുവിന്റെ നടപടി തെറ്റാണ്. കട്ജുവിന്റെ നോട്ടീസില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും വിമര്‍ശിച്ച് മാര്‍ച്ച് 10നാണ് കട്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റ് എന്നും ചന്ദ്രബോസിനെ ജപ്പാന് ഏജന്റ് എന്നും വിളിച്ച കട്ജുവിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. തന്റെ വിശദീകരണം കേള്‍ക്കാതെ പ്രമേയം പാസ്സാക്കിയ രാജ്യസഭയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ഗോപാല്‍ സുബ്രഹ്മണ്യം വഴിയാണ് കട്ജു ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post