ജിതിന്‍ ജേക്കബ്
കേരളത്തില്‍ ലൗ ജിഹാദ് എന്ന കത്തോലിക്ക സഭയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നു, പ്രണയം നടിച്ച് പീഡിപ്പിച്ചതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു, ഇസ്ലാമിക സ്റ്റേറ്റിലേക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി കൊണ്ടുപോയി എന്നൊക്കെയാണ് കത്തോലിക്ക സഭ ആരോപിക്കുന്നത്.
മത നിന്ദ ആരോപിച്ച് ‘മതേതരന്മാര്‍’ ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ പോലും വായില്‍ പഴവും തിരുകി ഇരുന്ന് മതേതരത്വത്തെ ശക്തിപ്പെടുത്തിയ പാരമ്പര്യം ഉള്ള കത്തോലിക്ക സഭയുടെ ഈ പ്രസ്താവനയെ മതേതര കേരളം വളരെ ഞെട്ടലോടും വേദനയോടും കൂടിയാണ് കാണുന്നത്.
ഇതുപോലുള്ള ആരോപണങ്ങള്‍ സംഘപരിവാറിന് വളക്കൂറാകും എന്നറിയില്ലേ? അതുകൊണ്ട് ഇതൊക്കെ കണ്ടാലും കേരളത്തിലെ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകരെയും സാംസ്‌ക്കാരിക നായകരെയും പോലെ വായില്‍ പഴവും തിരുകി മിണ്ടാതെ ഇരിക്കണം എന്നാണ് എനിക്ക് ഊന്നി ഊന്നി ആവശ്യപ്പെടാനുള്ളത്.
കേരളത്തിന്റെ മതേതര നോവോത്ഥാന പുരോഗമന ഐക്യം തകര്‍ക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സഭക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണം.
ഇതുപോലുള്ള മ്ലേച്ഛമായ ആരോപണങ്ങള്‍ പ്രബുദ്ധ കേരളം തള്ളിക്കളയും എന്നുറപ്പാണ്. ഇത് കേരളമാണ്, ഇവിടെ ഇതുപോലുള്ള ആരോപണങ്ങള്‍ വിലപ്പോകില്ല എന്ന് മാത്രം ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/jithinjacob.jacob/posts/2623097704426685












Discussion about this post