‘ഗുജറാത്തിനെ ഓര്‍മ്മ വേണം’ എന്ന മുദ്രാവാക്യത്തിനെതിരെ കേസ് കൊടുത്ത ഡിവൈഎഫ്‌ഐ 21ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ മിണ്ടാത്തതെന്ത് എന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഒരു വര്‍ഗ്ഗീയ മുദ്രാവാക്യത്തെയും താന്‍ അനുകൂലിക്കുന്നില്ല, എന്നാല്‍ ഇവരുടെ മനസിലെ വര്‍ഗ്ഗീയതയും സ്വജന പക്ഷപാതവുമാണ് ഇതെല്ലാം കാണിക്കുന്നത്. വര്‍ഗ്ഗീയത സന്ദീപ് വാര്യരരുടെ മനസിലല്ല റഹീമിന്റെയും, ഷംസീറിന്റെയും റിയാസിന്റെയും മനസിലാണ്-സന്ദീപ് വാര്യര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
അങ്ങനെ പറയുന്നത് വളരെ നിര്‍ഭാഗ്യകരമാണ് എന്ന് പറഞ്ഞ് വിഷയത്തില്‍ ഇടപെട്ട മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണുവിനും സന്ദീപ് വാര്യര്‍ കടുത്ത മറുപടി നല്‍കി. സന്ദീപ് വാര്യര്‍ വര്‍ഗ്ഗീയവാദി ആണെന്ന് പറഞ്ഞപ്പോള്‍ ഇടപെടാത്ത വേണുവിന് റഹീമും, റിയാസും, ജംഷീറും വര്‍ഗ്ഗീയവാദി എന്ന് പറഞ്ഞപ്പോള്‍ പൊള്ളിയോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
”21ല്‍ ഊരിയ വാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് മുദ്രാവാക്യം വിളിക്കുന്നത് ആര്‍ക്കെതിരെ എന്നറിയാന്‍ ചോറുണ്ണഉന്ന ബുദ്ധിമതി റഹീമേ, ബിജെപിക്കാര്‍ വീടുകളില്‍ കയറാന്‍ പാടില്ല എന്ന ബോര്‍ഡ് വെക്കുന്നവര്‍ വ്യാപാരസ്ഥാപനങ്ങളിലും കേറരുത് എന്ന് ബോര്‍ഡ് വെക്കട്ടേ. 16 ശതമാനം പേര്‍ ഇവിടെ ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നുണ്ട്. അവരെ ഇവര്‍ അറബിക്കടലിലേക്ക് എറിയുമോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
https://www.facebook.com/RudraSenaAthaloor/videos/616770889134675/?__xts__[0]=68.ARAuhtShwA2wY42OWsOn3cdQ_W3wSOhm-c5UdXL1AooYLEIfxzSQuDFEq2NUREkRvkRVZss5uE_C0KzRNxs3ftMe0h7sTTusJ_9jP_GFWgGWMYA21qTNaq2xT7QmVF2q8sd-KGXTRE_WW9WFgHdp0IkSC9NtQrxTiWFqWuCppES81_GLSZtVyCAV6lX39m1eNyPEHvMUu2Up2cxaLJ5rElAgA2dM2mRuGrL_LhIiiTd7Py8eYdlg1D2OIIrxyIaZUOaoPa-3zBWteoV7bNJu3Dr12TvNKxhU77owPrgIdymK-mIgIKp5kpKaeTrVVu2EFaUEbYDVgPPATVlikEsDEpQKaRFpMeMN_zethxse7Sj-oaRudVS98ph5NFOQ5a5Zpw&__tn__=-y.g
Discussion about this post