സ്വാതന്ത്ര്യസമരസേനാനിയായ വീർ സവർക്കറിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തെ വിമർശിച്ചതിന് മുംബൈ യൂണിവേഴ്‌സിറ്റി പ്രൊഫസറെ നിർബന്ധിത ‘അവധിയിൽ’ അയച്ചു.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വീര സവർക്കറിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപകരമായ പരാമർശത്തെ വിമർശിച്ചതിനാലാണ് പ്രൊഫസർക്കെതിരായ നടപടി.മുംബൈ യൂണിവേഴ്‌സിറ്റിയിലെ അക്കാദമി ഓഫ് തിയേറ്റർ ആർട്‌സിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന യോഗേഷ് സോമനാണ് അധികാര ദുർവിനിയോഗത്തിന്റെ ബലിയാടാകേണ്ടി വന്നത്.
പ്രൊഫസർ ഡിസംബർ 14 ന് ഫേസ്ബുക്കിൽ ഒരു വീഡിയോ ബ്ലോഗ് ചെയ്തിരുന്നു.ഈ വീഡിയോയ്ക്കെതിരെ കോൺഗ്രസ് സംഘടനയായ എൻ.എസ്.യു.ഐ എതിർപ്പ് ഉന്നയിക്കുകയും സർവകലാശാല അധികൃതരോട് പരാതിപ്പെടുകയും ചെയ്തു.കോൺഗ്രസ്സ് പ്രവർത്തകർ ഡിസംബർ 23 ന് മുംബൈ യൂണിവേഴ്‌സിറ്റി വിസി ഡോ. സുഭാഷ് പെഡ്നേക്കറിനെ പ്രൊഫസർക്കെതിരായി നടപടി എടുക്കാനാവശ്യപ്പെട്ട് ഘൊരാവോ ചെയ്തിരുന്നു.
Discussion about this post