കേരളത്തിലെ കളിയാക്കവിളയില്‍ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലിസ്. ശക്തമായ ആസൂത്രണത്തിന് പിറകെയാണ് ആക്രമണമെന്ന് തമിഴ്‌നാട് പോലിസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരമാണ് പോലിസിന് ലഭിച്ചിരിക്കുന്നത്.
തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയും കേസില്‍ ഇടപെട്ടിട്ടുണ്ട്. കര്‍ണാടക പോലിസും തമിഴ്‌നാട് പോലിസും ചേര്‍ന്നാണ് ഉഡുപ്പില്‍ നിന്ന് മുഖ്യപ്രതികളെ വലയിലാക്കിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്ന് പോലിസിന് ലഭിക്കുന്നത്.
കര്‍ണാടക കേന്ദ്രീകരിച്ചും, ഡല്‍ഹി കേന്ദ്രീകരിച്ചും നടന്നുവെന്ന് പോലിസ് വ്യക്തമാക്കുന്നു. രാജ്യമെമ്പാടും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. 17പേരാണ് സംഘത്തിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ ചാവേറുകളെന്ന് ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
കേസിലെ മുഖ്യപ്രതികളെ ഇന്നലെയാണ് പോലിസ് പിടികൂടിയത്. അഞ്ച് പേര്‍ നേരത്തെ ബംഗളൂരുവില്‍ നിന്ന് പിടിയിലായിരുന്നു. ഉഡുിപ്പിയിലെ രഹസ്യ കേന്ദ്രത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കളിയാക്കാവിളയില്‍ പോലിസുകാരനെ വെടിവച്ച് കൊന്ന സംഭവം ആസൂത്രിതമെന്ന ആരോപണം ഉയര്‍ന്നിട്ടും കേരള പോലിസ് വിഷയത്തില്‍ ശക്തമായി ഇടപെട്ടില്ല എന്ന ആരോപണം ശക്തമാണ്. തമിഴ്‌നാട് പോലിസിന്റെ ഇടപെടലാണ് രാജ്യമെമ്പാടും ആക്രമണം നടത്താനുള്ള ഭീകരപദ്ധതി വെളിച്ചത്ത് കൊണ്ടു വരുന്നത്.
Discussion about this post