ഖിലാഫത്ത് ലഹളക്കാലത്ത് അകലെയുള്ള ബന്ധുവീട്ടില്‍ ഇഎംഎസ് ഒളിവില്‍ കഴിഞ്ഞുവെന്ന ചരിത്രവസ്തുതയെ ട്രോളി വിമര്‍ശകര്‍. ഖിലാഫത്ത് ലഹള ബ്രിട്ടീുകാര്‍ക്കെതിരെ ആയിരുന്നെങ്കില്‍ എന്തിനാണ് ഇഎംഎസ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് ചോദ്യം. ഖിലാഫത്ത് സമരകാലത്ത് ലഹളക്കാരെ ഭയന്ന് അകലെയുള്ള ബന്ധു വിട്ടിലാണ് ഇഎംഎസ് കഴിഞ്ഞിരുന്നതെന്ന് മാതൃഭൂമിയില്‍ ലേഖനത്തില്‍ പറയുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരമായിരുന്നു ഖിലാഫത്ത് എന്നിരിക്കെ എന്തിനാണ് ഈ സമയത്ത് ഇഎംഎസ് ഒളിവില്‍ കഴിഞ്ഞതെന്നാണ് ചോദ്യം.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഭരണ വ്യവസ്ഥിതിയെ ആണ് അല്ലെങ്കില്‍ ഖിലാഫത്ത് എന്ന് പറയുന്നത്. ഖുര്‍ആനും മുഹമ്മദ് നബിയുടെ ചര്യകളും മുന്‍നിര്‍ത്തിയുള്ള വ്യവസ്ഥയാണ് ഖിലാഫത്ത്.
അവിഭക്ത ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ 1919 മുതല്‍ 1926 വരെ ഉണ്ടായ ഒരു പാന്‍ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനമെന്ന് ചരിത്രം പറയുന്നു മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത്. പിന്നീട് അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായെന്നാണ് പറയപ്പെടുന്നത്. മൗലാനാ മുഹമ്മദ് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.കേരളത്തില്‍ 1921 ല്‍ ഇത് ഹിന്ദു-മുസ്ലിം കലാപമായി മാറി. മാപ്പിള ലഹള എന്നറിയിപ്പെട്ട കലാപത്തിനിടെ നിരവധി ഹിന്ദു മതവിശ്വാസികള്‍ കൂട്ടക്കൊലക്കിരയായി. ഇത്തരമൊരു സമരത്തെ സ്വാതന്ത്ര്യസമരം എന്ന വിശേഷിപ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
മാപ്പിള ലഹളയ്ക്ക് നേതൃത്വം നല്‍കി നിരവധി ഹിന്ദു വിഭാഗക്കാരെ കൊലചെയ്ത കലാപത്തിന് നേതൃത്വം നല്‍കിയവരെ സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന് വിശേഷിപ്പിച്ച് സിപിഎം നേതാവ് എം സ്വരാജ് നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.










Discussion about this post