72-ാമത് കരസേന ദിനം ആഘോഷിക്കുന്ന ദിവസത്തിൽ സൈനികരോട് ട്വിറ്ററിലൂടെ രാഷ്ട്രപതി തന്റെ ആശംസകളറിയിച്ചു. “ഈ സൈനിക ദിനത്തിൽ, ഇന്ത്യൻ സൈന്യത്തിലെ ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും, വിമുക്ത സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ ആശംസകൾ. നിങ്ങൾ നമ്മളുടെ രാജ്യത്തിന്റെ അഭിമാനമാണ് ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ കാവല്ഭടന്മാരായ നിങ്ങളുടെ അപാരമായ ത്യാഗത്തിലൂടെ നിങ്ങൾ നമ്മളുടെ പരമാധികാരം ഉറപ്പിക്കുകയും,അതിലൂടെ നമ്മുടെ രാജ്യത്തിന് മഹത്വം കൈവരുകയും ചെയ്തിരിക്കുന്നു” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഇന്ന് പ്രഭാതത്തിൽ,ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനൊപ്പം ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവനേ, ചീഫ് ഓഫ് എയർസ്റ്റാഫ് എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ, നേവി ചീഫ് അഡ്മിറൽ ചീഫ് അഡ്മിറൽ കരംബീർ സിംഗ് എന്നിവരും ദേശീയ യുദ്ധ സ്മാരകത്തിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
Discussion about this post