മഞ്ജു ദാസ്
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കെസിബിസി രംഗത്തെത്തിയത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. ഇപ്പോഴിതാ സീറോ മലബാര്‍ സഭ ലൗവ് ജിഹാദിനെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്‌ക്രിയത്വത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നു, പ്രണയം നടിച്ച് പീഡിപ്പിച്ചതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു, ഇസ്ലാമിക സ്റ്റേറ്റിലേക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി കൊണ്ടുപോയി എന്നൊക്കെയാണ് കത്തോലിക്ക സഭ ആരോപിക്കുന്നത്.
ഇതോടെ പ്രതികൂട്ടിലാകുന്നത് ലൗവ് ജിഹാദ് ഇല്ല എന്ന പരസ്യനിലപാടെടുത്ത് സംഘപരിവാര്‍ ആരോപണങ്ങളെ പരിഹസിച്ചിരുന്ന സിപിഎമ്മും കോണ്‍ഗ്രസുമാണ്. ഒരു മതത്തെയാകെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം എന്നിങ്ങനെയുള്ള സംരക്ഷണ വാചകങ്ങളുമായി ഇനി ഒരു സഭ ആസ്ഥാനത്തേക്കും സിപിഎമ്മിനും കോണ്‍ഗ്രസിനും ചെല്ലാന്‍ കഴിയില്ല.ഇതോടെ ലൗവ് ജിഹാദ് ഇല്ല എന്ന പരസ്യനിലപാട് ഇനി ഇരുമുന്നണികളും തുടരുമോ എന്നതാണ് പ്രധാന ചോദ്യം. മതവും ജാതചിയും സമാസമം ചേര്‍ത്ത് ജയിച്ചു കയറാന്‍ മുസ്ലിം വോട്ട് മാത്രം പോരാ എന്ന് അറിയുന്നവരാണല്ലോ ഇവരെല്ലാം.
‘ഔദ്യോഗിക കണക്കുകളില്‍ പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു. ലൗ ജിഹാദ് എന്നത് സാങ്കല്‍പികമല്ല എന്നതിന് ഈ കണക്കുകള്‍ തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികള്‍ കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പോലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഖകരമാണ്.”മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നക്രമസമാധാന പ്രശ്‌നമായി മനസ്സിലാക്കി നിയമപാലകര്‍ സത്വര നടപടി എടുക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ് ആവശ്യപ്പെടുന്നത്. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവല്‍ക്കരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ഇതൊന്നും ഇടത് വലത് മുന്നണികള്‍ക്ക് അത്ര സുഖകരമായ കാര്യമല്ല. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന തരത്തില്‍ കെസിബിസിയും നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു സംഘടനകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയിരുന്ന ലൗവ് ജിഹാദ് ആരോപണം അവരേക്കാള്‍ ശക്തമായ ഭാഷയില്‍ ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്നത്. ക്രൈസ്തവ സംരക്ഷകരെന്ന് നിരന്തരം പറഞ്ഞ് വോട്ടു ബാങ്ക് സംരക്ഷിക്കുന്നവര്‍ക്ക് നേരെയാണ് സഭയുടെ ഇപ്പോഴത്തെ വിരല്‍ ചൂണ്ടല്‍.
ദേശീയതലത്തില്‍ ബിജെപി അനുഭാവത്തിലേക്ക് ക്രൈസ്തവ സമൂഹം നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ ഉറക്കം കെടുത്തുന്നത് കോണ്‍ഗ്രസിനെയാണ്. ലൗവ് ജിഹാദിനെ എതിര്‍ത്താല്‍ ഒരു വിഭാഗം പിണങ്ങും, ഇല്ലെങ്കില്‍ മറുവിഭാഗം മുഖം കറുപ്പിക്കും ഇതാണ് മുന്നണി കക്ഷികളെ അലട്ടുന്ന ഘടകം.
ലൗവ് ജിഹാദ് കേരളത്തിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്നത്തെ പോലിസ് മേധാവി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും, തലകുത്തി നിന്ന് അതെല്ലാം മറച്ചതും വെളുപ്പിച്ചതും വോട്ടര്‍മാര്‍ മറന്നാലും പാര്‍ട്ടിക്കാരുടെ ഓര്‍മ്മയിലുണ്ടാകും. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നു എന്ന യാഥാര്‍ത്ഥ്യം , പോലിസുകാരനെ കൊന്ന ഭീകരാക്രമണം വരെ നടന്നിട്ടും സിപിഎമ്മും, കോണ്‍ഗ്രസും സമ്മതിച്ച് തന്നിട്ടില്ല. കേരളത്തെ മറ്റൊരു കശ്മീരാക്കുന്നതുവരെ ഇതെല്ലാം ഇങ്ങനെ പോകുമെന്നാണ് ഹിന്ദു സംഘടനകളുടെ വിമര്‍ശനം. ക്രൈസ്തവ സമൂഹത്തിനും ഇപ്പോള്‍ സമാനമായ ചിന്താഗതിയുണ്ടാവുന്നു എന്നത് പിണറായി-ചെന്നിത്തല നേതാക്കന്മാര്‍ക്ക് വലിയ അസ്വസ്ഥയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന സമരമുഖത്ത് കുട്ടിസഖാക്കളും, യൂത്തന്മാരും അള്ളാഹുവല്ലാതെ ദൈവമില്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഇക്കാലത്ത്.










Discussion about this post