ഭീകരരെ സഹായിച്ച പോലിസുകാരന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചുവെന്ന വ്യാജപ്രചരണവുമായി സിപിഎം നേതാവും, മുന്‍ എംപിയുമായ എം.ബി രാജേഷ്. കശ്മീരിലെ പോലിസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് ഭീകരരെ സഹായിച്ചതിന് അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സൈനിക ക്യാമ്പുകള്‍ക്കെ നേരെ നടന്ന ആക്രമണങ്ങളെയും രാജേഷ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
പാര്‍ലമെന്റ് ആക്രമണം അന്നത്തെ ബിജെപി രക്ഷയായെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഭീകരാക്രമണങ്ങളെല്ലാം ബിജെപിയെ സഹായിക്കുന്നുവെന്നും രാജേഷ് പറയുന്നു.
അതേസമയം ദേവീന്ദറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടില്ലെന്ന് കശ്മീര്‍ പോലിസ് വ്യക്തമാക്കിയിരുന്നു. ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നുവെന്നും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ഡിവൈഎസ്പി ദേവീന്ദറിന് ലഭിച്ചിട്ടില്ലെന്നും കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തിരുന്നു.
It is to clarify that
Dysp Davinder Singh is not awarded any Gallantry or Meritorious Medal by MHA as has been reported by some media outlets/persons Only gallantry medal awarded to him during his service is by the erstwhile J&K State on Independence Day 2018.— J&K Police (@JmuKmrPolice) January 14, 2020
https://www.facebook.com/mbrajeshofficial/posts/2889194947808163?__xts__[0]=68.ARABC-uFHtsQPCzJFNsLWRzsTPi7GLygwUc7y1DH_UFECy1-Jn3DIySvBRd7OVbXqSDz088MtXTZjTWmCVjHyCnGzQdaebByZtq_UzH1LrsT56_V54RiFQGt33e9XGRzsmv7E4ywpbn3vhZV3uROf7pES9nYzsSGkvScefeL2S6e1o6rH7NrBWFj6Ad7_5WdQgoIq1VCQxZpFL4RYgLaqCzFp51-efpYR4UxtLVWNs3ZRf4eursBQdPUNgOEDOwLo4j5RGXBwj-yrUrc6MCeBnuFLIJ8xV7GMPXCxo5XQAJbovgRelOXTfi1p4oAYyPU4OZbwoHTK4-1hrhbtvggyQ&__tn__=-R
സംസ്ഥാന പോലിസില്‍ ദേവീന്ദറിന് ലഭിച്ച സ്ഥാനക്കയറ്റം സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണ്. പിന്നീട് വന്ന നാഷണല്‍ കോണ്‍ഫറന്‍സ്-പിഡിപി സര്‍ക്കാരുകളാണ് സ്ഥാന കയറ്റം നല്‍കിയത്. ഇതിന് കേന്ദ്രസര്‍ക്കാരിനെ പഴി പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ് രാജേഷ് എന്നാണ് ആരോപണം. ഇന്ത്യന്‍ സൈന്യത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രാജേഷ് വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭിന്നത ഉണ്ടാക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.









Discussion about this post