തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍:
കൊല്ലം – ജെ മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട – കടകംപള്ളി സുരേന്ദ്രന്‍
ആലപ്പുഴ – ജി സുധാകരന്‍
കോട്ടയം – കെ കൃഷ്ണന്‍കുട്ടി
ഇടുക്കി – എം എം മണി
എറണാകുളം – എ സി മൊയ്തീന്‍
തൃശ്ശൂര്‍ – വി എസ് സുനില്‍കുമാര്‍
പാലക്കാട് – എ കെ ബാലന്‍
മലപ്പുറം – കെ ടി ജലീല്‍
കോഴിക്കോട് – ടി പി രാമകൃഷ്ണന്‍
വയനാട് – എ കെ ശശീന്ദ്രന്‍
കണ്ണൂര്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍കോട് – ഇ ചന്ദ്രശേഖരന്‍
Discussion about this post