യുഎൻ സെക്യൂരിറ്റി കൗൺസിലിൽ രഹസ്യ യോഗം കൂടിയത് പരാജയപ്പെട്ടതിനെ പരിഹസിച്ച് ഇന്ത്യ.ചൈന സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിച്ചത് പരാജയപ്പെട്ടതിന്റെ സാഹചര്യത്തിൽ, ഇന്ത്യൻ അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ “ഇന്ന് യുഎന്നിൽ ഇന്ത്യയുടെ പതാക ഉയരത്തിൽ പറക്കുന്നു. പതാക തെറ്റായി ഉപയോഗിച്ചൊരു (Flagging) ശ്രമം നടത്തിയവർക്ക് ശക്തമായ പ്രതികരണം ലഭിച്ചു” എന്ന് പ്രഖ്യാപിച്ചു
“ഐക്യരാഷ്ട്ര സഭയിലെ ഞങ്ങളുടെ നിരവധി സുഹൃത്തുക്കൾ, പാകിസ്ഥാൻ സ്വയം സൃഷ്ടിച്ച ഇന്ത്യയുടെ ഭയാനകമായ സാഹചര്യത്തിന്റെ ചിത്രമോ, ജമ്മുകശ്മീരിലെ അവസ്ഥ സംബന്ധിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളോ വിശ്വസനീയമാണെന്ന് കണ്ടെത്തിയില്ല,” എന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post