സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി നല്‍കാന്‍ വീണ്ടും നീക്കം. നേരത്തെ വിവാദമായതിനെ തുടര്‍ന്ന് മാറ്റിവച്ച തീരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തീക പ്രതിസന്ധി ചൂണ്ടിക്കാട്ടി നടപ്പാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. പബ്ബുകള്‍ നടപ്പാക്കുന്നതും ആലോചിക്കാവുന്നതാണെന്ന് ഡോ. തോമസ് ഐസക് ഇന്നലെ വ്യാക്തമാക്കിയിരുന്നു. എക്‌സൈസിന്റെ വരുമാനം കൂട്ടാന്‍ പബ്ബുകള്‍ അടക്കമുള്ള ആലോചിക്കാവുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു.
ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരും. വില വര്‍ദ്ധന നേരിയ രീതിയില്‍ മാത്രമേ നടപ്പാക്കൂ എന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി കൊടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനാണ് നേരത്തെ പബ്ബുകള്‍ തുറക്കുന്നതിനുള്ള പച്ചക്കൊടി കാട്ടിയത്. പബ്ബുകള്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ലെന്ന റിപ്പോര്‍ട്ട് നേരത്തെ എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് നല്‍കിയിരുന്നു. പബ്ബുകളും മൈക്രോ ബ്രൂവറികളും ആകാമെന്നായിരുന്നു റിപ്പോര്‍ട്ട്. മൈക്രോബ്രൂവറിക്കും പബ്ബുകള്‍ക്കുമുള്ള അപേക്ഷകളുമായി ഹോട്ടലുകള്‍ സമീപിച്ചപ്പോഴായിരുന്നു സാധ്യത പഠനം നടത്താന്‍ അന്നത്തെ എക്‌സൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന ടോം ജോസ് നിര്‍ദ്ദേശിച്ചിരുന്നത്.
മെട്രോ നഗരങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ സംസ്ഥാനത്തും വിജയകരമായി നടത്താമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്നോക്കം പോവുകയായിരുന്നു. എന്നാല്‍ പുതിയ ബജറ്റില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും വരുമാനം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ സംസസ്ഥാനത്തേ പിന്നോട്ടടിക്കുമെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.









Discussion about this post