മലേഗാവ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട പ്രഘ്യാസിംഗിനെ ഹിന്ദു തീവ്രവാദിയായി മുദ്രകുത്തുന്ന എം.ബി രാജേഷ് അബ്ദുള്‍ നാസര്‍ മദനി തീവ്രവാദിയെന്ന് ചാനലില്‍ പരസ്യമായി പറയുമോ എന്ന ചോദ്യമുയര്‍ത്തി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. സ്‌ഫോടനക്കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ നാട് നീളെ കൊണ്ട് നടന്ന് വോട്ട് പിടിച്ചവരാണ് സിപിഎം. പ്രതിപക്ഷവും ഭരണപക്ഷവും മദനിയാക്കായി നിയമസഭയില്‍ പ്രമേയം പാസാക്കിയവരാണ. മദനി കേസില്‍ വിചാരണ നേരിടുകയല്ലേ. പ്രംഗ്യാ സിംഗിനെ തീവ്രവാദി എന്ന് വിളിക്കുന്ന നിങ്ങള്‍ക്ക് മദനിയെ അങ്ങനെ വിളിക്കാന്‍ ധൈര്യമുണ്ടോ എന്നും ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ ചോദിച്ചു.
പ്രംഗ്യാസിംഗിനെ കേസില്‍ പ്രതി ചേര്‍ത്തത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് വരുത്തിതീര്‍ക്കാനാണ്. അത് കള്ളക്കേസാണ് എന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മദനിയ്ക്ക് വലിയ കവറേജ് നല്‍കുന്ന ഏഷ്യാനെറ്രിനെയും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.
ന്യൂസ് അവറിന്റെ അവസാന ഭാഗത്തായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
വീഡിയൊ-










Discussion about this post