ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രശസ്ത ആരാധിക ചാരുലത പട്ടേൽ ഓർമ്മയായി.2019 ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് ഗ്യാലറിയിലെ പ്രകടനങ്ങൾ കൊണ്ട് ചാരുലതയെന്ന വയോധിക ശ്രദ്ധയാകർഷിക്കുന്നത്.ബർമിംഗ്ഹാമിലെ എഡ്ജ് ബാസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചും ചാരുലത എല്ലാവരുടെയും സ്നേഹാദരങ്ങൾ നേടിയിരുന്നു.
87 കാരിയായ ചാരുലത പട്ടേൽ, ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ലീഗ് സ്റ്റേജ് മത്സരത്തിനിടെ സന്ദർശിച്ചിരുന്നു.സന്ദര്‍ശനശേഷം,വിരാട് കോഹ്ലി അവർക്കായി ഒരു സ്നേഹസന്ദേശം എഴുതിയിരുന്നു,
“പ്രിയ ചാരുലതാ ജി, ഞങ്ങളുടെ ടീമിനോടുള്ള നിങ്ങളുടെ സ്നേഹവും അഭിനിവേശവും കാണുന്നത് വളരെ പ്രചോദനകരമാണ്, നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളുടെ മത്സരങ്ങൾ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ചാരുലതയുടെ ക്രിക്കറ്റ് പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി താൻ ക്രിക്കറ്റ് കാണുന്നുണ്ടെന്ന് ചാരുലത പട്ടേൽ പറഞ്ഞിരുന്നു. 1983 ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ, ആദ്യമായി ടീം ഇന്ത്യ ലോകകപ്പ് നേടുന്നത് ആവേശത്തോടെയാണ് താൻ കണ്ടതെന്ന് അവർ താൻ കണ്ടതായി മാധ്യമങ്ങളോട് പ്രസ്താവിച്ചിരുന്നു.ടീം ഇന്ത്യയുടെ പ്രശസ്ത ആരാധികയ്ക്ക് ബിസിസിഐ ആദരാജ്ഞലികൾ അർപ്പിച്ചു.
Discussion about this post