കൊച്ചി: തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് അലന്‍ ഷുഹൈബും താഹയും. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും, താഹയും ഉറക്കെ വിളിച്ചുപറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു മാധ്യമങ്ങളോട് ഇരുവരുടെയും പ്രതികരണം.
ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റര്‍ ഓടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും ഇരുവരും ഉറക്കെ പറഞ്ഞു.
കേസിലെ പതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കൊച്ചി എന്‍ഐഎ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 14വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. എന്‍ഐഎ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. സുരക്ഷ പരിഗണിച്ച് അലനെയും, താഹയെയും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു.










Discussion about this post