മുസ്‌ലിം മതത്തില്‍ വിശ്വസിച്ചിരുന്നവരെ മാത്രം പങ്കെടുപ്പിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ച ‘മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്’ എന്ന സംവാദം പരിപാടിയില്‍ നിന്നും ജസ്‌ല മാടശ്ശേരി
മുസ്‌ലിം മതത്തില്‍ വിശ്വസിച്ചിരുന്നവരെ മാത്രം പങ്കെടുപ്പിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് കൂടുതല്‍ പേര്‍ പിന്‍വാങ്ങുന്നു. ജസ്ല മാടശ്ശേരിക്ക് പിറകെ റഫീഖ് മംഗലശ്ശേരിയും സംവാദത്തില്‍ നിന്ന് പിന്മാറി.’മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്’ എന്ന സംവാദം പരിപാടിയില്‍ നിന്നും ജസ്‌ല മാടശ്ശേരി നേരത്തെ പിന്‍മാറിയിരുന്നു.
മുസ്‌ലിം മതത്തില്‍ വിശ്വസിച്ചിരുന്നവരെ മാത്രം പങ്കെടുപ്പിക്കുന്നത് കൊണ്ടാണ് പിന്‍മാറുന്നതെന്നായിരുന്നു ജസ്ല മാടശ്ശേരിയുടെ വിശദീകരണം. ജസ്ലയുടെ പിന്‍മാറ്റത്തിന് പിന്നാലെ ജമാഅത്തു ഇസ്ലാമിക്കരായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാന്‍ കിനാലൂരിനേയും ഉള്‍പ്പെടുത്തി പരിപാടിയുമായി മുന്നോട്ട് പോവാനായിരുന്നു ഡി.സി ബുക്‌സിന്റെ തീരുമാനം, തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണണ് റഫീഖ് മംഗലശ്ശേരി പിന്‍മാറ്റം പ്രഖ്യാപിച്ചത്.
സംവാദത്തില്‍ ഒരു മുന്‍ ക്രിസ്ത്യാനിയേയും ഒരു മുന്‍ ഹിന്ദുവിനേയും പങ്കെടുപ്പിക്കാത്തത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ , അതില്‍ കുറ്റം പറയാനാവില്ല. അതുകൊണ്ടു തന്നെ ജസ്ല പിന്മാറിയ സാഹചര്യത്തിലെങ്കിലും പരിപാടിയുടെ സംഘാടകരായ ഡി സി ആ തെറ്റ് തിരുത്തുമെന്ന് കരുതിയത്. എന്നാല്‍ അതിന് പകരം മത ജീവിതം മതരഹിത ജീവിതം എന്ന് പേര് മാറ്റിക്കൊണ്ട് പുതിയ പോസ്റ്റര്‍ ഇറക്കുകയാണ് ഡി സി യും ഫെസ്റ്റിവല്‍ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നമ്മുടെ മതേതരത്വമെന്നത് ജമാഅത്തെ ഇസ്ലാമിക്ക് കീഴ്‌പ്പെടലാവുന്നത് എന്തുകൊണ്ടാണെന്നും റഫീഖ് ചോദിക്കുന്നു.
ജമാഅത്ത് ഇസ്ലാമിയുടെ തോളില്‍ കൈയിട്ടുകൊണ്ട് സംഘ് പരിവാരിനെതിരെ കുരയ്ക്കുന്നത് ഏത് തരം മതേതരത്വമാണ് ….?!-എന്നും റഫീഖ് ചോദിക്കുന്നു.
ഇസ്ലാമിക ആർ .എസ്സ്.എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ #KLFൽ ഞാൻ പങ്കെടുക്കില്ല….!!
“മത ജീവിതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക് ” എന്ന വിഷയത്തിൽ സംസാരിക്കാനെന്ന് പറഞ്ഞ് കൊണ്ടാണ് KLF സംഘാടക സമിതി എന്നെ സമീപിക്കുന്നത്.
മൂന്ന് എക്‌സ് മുസ്ലീങ്ങളെ മാത്രം പങ്കെടുപ്പിച്ചുള്ള
ഈ സെഷന്റെ പോസ്റ്റർ പുറത്ത് വന്നതോടെ ,
ഇതിനെതിരെ
മുസ്ലീം സമുദായത്തിൽ നിന്നും ചില എതിർപ്പുകളും ,
പ്രതിഷേധങ്ങളും ഉയരുകയുണ്ടായി ..!
ഒരുപക്ഷേ അതിനെത്തുടർന്നാവാം
ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്ന ജസ്ല മാടശ്ശേരി വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഈ ചർച്ച
ആർ എസ്സ് എസ്സിനേ ഗുണം ചെയ്യൂ എന്ന് പറഞ്ഞു കൊണ്ട്
ഈ സെഷനിൽനിന്ന് പിൻ വാങ്ങിയത് …!ജസ്ലയുടെ ആ
പിൻവാങ്ങലിൽ ഒരു പരിധിവരെ കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ പക്ഷവും.
കാരണം,
“മതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക് ” എന്ന ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവരും എക്സ് മുസ്ലീം ആയതിനാൽത്തന്നെ ഈ ചർച്ച ഇസ്ലാമോഫോബിയ പോലെയുള്ള
ചില സംശയങ്ങൾക്ക് ഇടം നൽകുന്നത് സ്വാഭാവികമാണ് …! (പൗരത്വ ബില്ല് പോലെയുള്ള പ്രശ്നങ്ങൾ വരുന്നതിന് മുന്നെ തീരുമാനിച്ചതാണ് ഈ സെഷൻ എന്ന് ഇവിടെ സൂചിപ്പിക്കട്ടെ )എന്തേ ഈ ചർച്ചയിൽ ഒരു എക്സ് ക്രിസ്ത്യാനിയേയും
ഒരു എക്സ് ഹിന്ദുവിനേയും പങ്കെടുപ്പിക്കാത്തത് എന്ന് ആരെങ്കിലും ചോദിച്ചാൽ , അതിൽ കുറ്റം പറയാനാവില്ല …!അതുകൊണ്ടു തന്നെ
ജസ്ല പിന്മാറിയ സാഹചര്യത്തിലെങ്കിലും ഡി സി ആ തെറ്റ് തിരുത്തുമെന്ന് തന്നെയാണ് ഞാനും കരുതിയത് ….!
അതായത്
കാലങ്ങളായി നമ്മുടെ നാട്ടിലുള്ള പൊതുബോധ പൈങ്കിളി മതേതരത്വത്തിന്റെ തൂക്കമൊപ്പിച്ച് ,
ഹിന്ദു മതത്തിൽ നിന്നൊന്ന് ,
ക്രിസ്തുമതത്തിൽ നിന്നൊന്ന് ,
ഇസ്ലാം മതത്തിൽനിന്നൊന്ന്, എന്ന പൊറാട്ട് മതേതര നാടക രീതിയിലെങ്കിലും ഒരു തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു … !എന്നാൽ ആ തെറ്റ് തിരുത്തുനതിനു പകരം , മുസ്ലീം ആർ എസ് എസ്സായ
ജമാഅത്ത് ഇസ്ലാമിയെ ഭയപ്പെട്ടുകൊണ്ട് ,
ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തിക്കൊണ്ട്
“മത ജീവിതത്തിൽ നിന്ന് മതരഹിര ജീവിതത്തിലേക്ക് “
എന്ന സെഷൻ
“മത ജീവിതം മതരഹിത ജീവിതം” എന്ന് പേര് മാറ്റിക്കൊണ്ട് പുതിയ പോസ്റ്റർ ഇറക്കുകയാണ് ഡി സി യും ഫെസ്റ്റിവൽ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോൾ ചെയ്തിരിക്കുന്നത് …!സച്ചിദാനന്ദനിൽ നിന്ന് ഇങ്ങിനെയൊക്കെത്തന്നെയേ നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളൂ…,
മുസ്ലീം തീവ്രവാദികളുടെ എതിർപ്പിനെത്തുടർന്ന് പിൻവലിച്ച
എന്റെ “കിതാബ് ” നാടകത്തെ പിന്തുണച്ച് ഒപ്പിടുകയും ,
ഒപ്പിട്ട മഷി ഉണങ്ങുന്നതിന് മുൻപ് പിൻവലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദൻ .
സംഘ് പരിവാറിനെതിരെ നിരന്തരം കവിതയും കഥയും എഴുതി ,
അത് ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കാൻ കൊടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാർ ചിലപ്പോൾ ഞാൻ ഈ പറയുന്നതിനെ പുച്ഛിച്ച് തള്ളുമെന്നറിയാം…!
എന്നാലും പറയാണ് ,
ഗൗരീലങ്കേഷിനേയും ധബോൽക്കറേയും ഗോവിന്ദ് പൻസാരയേയും കൽബുർഗിയേയും പറ്റി
ഇസ്ലാമിക വേദികൾ പങ്കിട്ടുകൊണ്ട്
ഘോരഘോരം സംസാരിക്കുന്നതിനിടയിൽ ,
കോയമ്പത്തൂരിൽ ഇസ്ലാമിക തീവ്രവാദികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഫാറൂഖിനെ പറ്റി നിങ്ങൾ ഒരിക്കലെങ്കിലും പറയാറുണ്ടോ …?!
ഇല്ല ഒരിക്കലും പറയാറില്ല , പറഞ്ഞാൽ നിങ്ങൾക്ക് വേദികൾ നഷ്ടമാകുമല്ലോ ….!! എന്നാൽ നിങ്ങളൊന്നോർക്കുക , നിങ്ങളിപ്പൊ നടത്തിക്കൊണ്ടിരിക്കുന്ന ഈ വൺസൈഡ് മതേതരത്വമുണ്ടല്ലോ ,
അത് ഈ നാട്ടിലെ അവസാന ഹിന്ദുവിനേയും സംഘ്പരിവാർ പാളയത്തിലേക്ക് എത്തിക്കാനേ ഉപകരിക്കൂ …!!അവസാനമായി ഒരൊറ്റ ചോദ്യം കൂടി ചോദിച്ചോട്ടേ …..,
KLF ലെ ഈ സെഷൻ ഹിന്ദുക്കൾക്കെതിരായുള്ള
ഒരു പരിപാടിയായിരുന്നുവെങ്കിൽ, ഇവരുടെയൊക്കെ നിലപാടുകളെന്താവുമായിരുന്നു ???
ഇവിടുത്തെ കപട പുരോഗമന വാദികളും ,
ലിബറൽ ഇടതുപക്ഷവും DC യുടെ നിലപാട് മാറ്റത്തിനെതിരെ കൊടി പിടിച്ചിറങ്ങുമായിരുന്നില്ലേ ……?!
തെരുവുകളിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ
പോസ്റ്ററുകളുമായി പ്രതിഷേധങ്ങളിരമ്പുമായിരുന്നില്ലേ?
സച്ചിദാനന്ദൻ നിലപാട് മാറ്റാൻ അനുവദിക്കുമായിരുന്നോ….??!നമ്മുടെ മതേതരത്വമെന്നത് ജമാഅത്തെ ഇസ്ലാമിക്ക് കീഴ്പ്പെടലാവുന്നത് എന്തുകൊണ്ടാണ് ?
ഈ അവസരം ഇവിടുത്തെ ഹിന്ദുത്വ ഫാസിസ്റ്റുകൾ മുതലെടുക്കുമെന്ന് തിരിച്ചറിയാത്തവരാണോ ഡി.സിയും
ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദനും ??ആർ.എസ്സ്.എസ്സിനോടുള്ള അതേ നിലപാട് തന്നെയാണ് എനിക്ക്
ഇസ്ലാമിക ആർ എസ്സ് എസ്സ് ആയ ജമാഅത്തെ ഇസ്ലാമിയോടും ഉള്ളത് .
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറയുന്നവരാണവർ …!
രണ്ട് കൂട്ടരും
ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .
രണ്ടും ഈ നാടിനാപത്തുമാണ് …!
അതിനാൽ ഇത്തരക്കാരുടെ കൂടെ ഒരു കാലത്തും വേദി പങ്കിടില്ലായെന്നത് എന്റെ ഉറച്ച നിലപാടാണ് ….!
ഡി സി യല്ല , ഇനി ഏത് കൊമ്പത്തെ പ്രസാധകരായാലും ആ നിലപാടിൽ മാറ്റമില്ല …!!
മാത്രവുമല്ല ,
ഞാൻ പങ്കെടുക്കാമെന്നേറ്റ KL F സെഷനിലെ
വിഷയം മാറ്റുന്നതും ,
പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതും എന്നെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും ഡി സി കാണിച്ചിട്ടു പോലുമില്ല…!അതു കൊണ്ട്
DC യുടെയും സച്ചിദാനന്ദന്റെയും ഈ നിലപാട് മാറ്റത്തിൽ,
മൗദൂദി ,സലഫികളുടെ ഭീഷണികൾക്ക് കീഴ്പ്പെട്ടതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ പരിപാടി ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു
Discussion about this post