മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഇന്ദിരാഗാന്ധിയുടെ അധോലോകനായകനുമൊത്തുള്ള ചിത്രങ്ങൾ പുറത്തായി.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധോലോക നായകൻ കരീം ലാലയുമായി കാണാറുണ്ടായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ദിവസങ്ങൾക്കു മുൻപ് പ്രസ്താവിച്ചിരുന്നു.ശിവസേന ,ഇപ്പോൾ കോൺഗ്രസിന്റെ സഖ്യകക്ഷിയായതിനാൽ, ഇതേത്തുടർന്നുണ്ടായ സമ്മർദ്ദം കാരണം റാവത്ത് പിന്നീട് പ്രസ്താവനയിൽ നിന്ന് പിന്മാറിയിരുന്നു.ഇതിനു പിന്നാലെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇന്ദിരാഗാന്ധിയുടെ കുപ്രസിദ്ധ അധോലോകനായകനുമൊത്തുള്ള ചിത്രങ്ങൾ പുറത്തായത്.
റിപ്പോർട്ടുകൾ പ്രകാരം, ചിത്രം 1973 നു മുന്നേയുള്ളതാണ് , അതായത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന് വർഷങ്ങൾക്ക് മുൻപ്. ഗാന്ധി കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനും രാഷ്ട്രീയക്കാരനുമായ ഹരിന്ദ്രനാഥ് ചതോപാധ്യയെയും ചിത്രത്തിൽ കാണാം.
മുംബൈ അധോലോകത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു കരിംലാല എന്ന പത്താൻ വംശജൻ.ലാലാ,ഹാജി മസ്താൻ,വരദരാജ മുതലിയാർ എന്നിവരായിരുന്നു ആ കാലങ്ങളിൽ ബോംബെ അധോലോകം അടക്കി ഭരിച്ചിരുന്നത്.
Discussion about this post