ബെംഗളൂരു: 2020-ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യവും ഇന്ത്യയുടെ വാര്‍ത്താ പ്രക്ഷേപണ ഉപഗ്രഹവുമായ ജിസാറ്റ്-30 നാളെ വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോര്‍ട്ടില്‍ നിന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35നാണ് വിക്ഷേപണം. 2020-ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണിത്.
അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് 3,357 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 30 ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കുക. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30. ഇതോടൊപ്പം യൂട്ടെല്‍സാറ്റ് കണക്റ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹവും ബഹിരാകാശത്തെത്തിക്കും.
2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് ജിസാറ്റ് 30 ഉപകാരപ്രദമാകും എന്നു ഐഎസ്ആര്‍ഒ പറയുന്നു. ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി സാധിക്കും. പതിനഞ്ചു വര്‍ഷമായിരിക്കും ദൗത്യ കാലാവധി.
Discussion about this post